Latest News

ഭര്‍ത്താവിനൊപ്പം റെയില്‍വെ സ്‌റ്റേഷനിലെത്തിയ യുവതിയെ റെയില്‍വേജീവനക്കാര്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു

ആറ്റിങ്ങല്‍: ഭര്‍ത്താവിനൊപ്പം റെയില്‍വെ സ്‌റ്റേഷനിലിരിക്കുകയായിരുന്ന യുവതിയെ റെയില്‍വെ ജീവനക്കാരനും കാന്റീന്‍ തൊഴിലാളിയും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഭര്‍ത്താവിന്റെ പരാതിയെത്തുടര്‍ന്ന് പൊലീസെത്തിയപ്പോള്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു.

തിങ്കളാഴ്ച രാത്രി എട്ടരയോടെ വര്‍ക്കല പൊലീസ് സ്‌റ്റേഷനിലാണ് സംഭവം. വര്‍ക്കല നടയറ സ്വദേശി ഇര്‍ഷാദും ഭാര്യയും മലപ്പുറത്തേയ്ക്ക് പോകാനാണ് വര്‍ക്കല റെയില്‍വെ സ്‌റ്റേഷനിലെത്തിയത്. ഇര്‍ഷാദ് സാധനം വാങ്ങാന്‍ കടയിലേയ്ക്ക് നീങ്ങവെ വര്‍ക്കല റെയില്‍വെ സ്‌റ്റേഷനിലെ സിഗ്‌നല്‍ മാന്‍ സുരേഷും കാന്റീനിലെ കരാര്‍ ജീവനക്കാരനായ രമേശും ചേര്‍ന്ന് യുവതിയെ കടന്നു പിടിച്ചുവത്രേ.

തൊട്ടടുത്ത് ധാരാളം മുറികള്‍ ഒഴിഞ്ഞുകിടക്കുന്നതിനാല്‍ അവിടേയ്ക്ക് കൊണ്ടുപോകാനായിരുന്നു ശ്രമം. ബഹളം വച്ചതോടെ ഭര്‍ത്താവ് ഓടിയെത്തി പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് വരുന്നത് കണ്ട് സുരേഷ് ഓടിമറഞ്ഞു. രമേശനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാനഭംഗശ്രമത്തിന് ഇവര്‍ക്കെതിരെ കേസെടുത്തതായി വര്‍ക്കല പൊലീസ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape Victims, Atingal, Police

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.