തിരുവനന്തപുരം: കെ.ബി ഗണേഷ്‌കുമാറിനോട് യു.ഡി.എഫ് കാട്ടിയത് നീതികേടാണെന്ന് ആര്‍ ബാലകൃഷ്ണപിള്ള. കേസ് അവസാനിപ്പിച്ചപ്പോള്‍ തന്നെ ഗണേഷിനെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കണമായിരുന്നുവെന്നും പിള്ള പറഞ്ഞു. കേരള കോണ്‍ഗ്രസ് ബി സംസ്ഥാന സമിതി യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിസ്ഥാനം പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ടതാണെന്നും അത് ലഭിക്കണമെന്നും സംസ്ഥാന സമിതി വിലയിരുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഗണേഷ് മന്ത്രിയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ആര് മന്ത്രിയാകണമെന്ന് പാര്‍ട്ടി തീരുമാനിക്കും.
ഗണേഷിന്റെ മന്ത്രിക്കാര്യം മുഖ്യമന്ത്രിക്ക് തീരുമാനിക്കാവുന്നതേയുള്ളൂ. അതിന് യു.ഡി.എഫ് ഇനി ചേരേണ്ട കാര്യമില്ല. നാല് മാസം മുമ്പ് തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു. വാക്കനുസരിച്ച് അഞ്ചരമാസം മുമ്പ് തന്നെ മന്ത്രിയാക്കേണ്ടതായിരുന്നു. ഗണേഷ് എം.എല്‍.എ സ്ഥാനം രാജിവെക്കുകയോ രാജിക്കത്ത് നല്‍കുകയോ ചെയ്തിട്ടില്ല. രാജിവെക്കാന്‍ ഒരുക്കമാണെന്ന് ഗണേഷ് അറിയിച്ചിരുന്നു. അത് വളരെ മുമ്പ് തന്നെ അറിയിച്ചകാര്യമാണ്.
യു.ഡി.എഫ് തന്ന മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ പദവി തനിക്ക് ബാധ്യതയാണ്. രണ്ടാരമാസമായി ഞാന്‍ സഞ്ചരിക്കുന്നത് സ്വന്തം ചിലവിലാണ്. ഒരു കാറുപോലും തന്നിട്ടില്ല. കേരള കോണ്‍ഗ്രസ് ബിയുടെ വൈസ് ചെയര്‍മാനായി കെ.ബി ഗണേഷ്‌കുമാറിനെ തിരഞ്ഞെടുത്തതായും ബാലകൃഷ്ണപിള്ള അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Balakrishnapilla, UDF, Ganeshkumar
No comments:
Post a Comment