കണ്ണൂര്‍: നിരവധി കവര്‍ച്ചാകേസുകളില്‍ പ്രതിയായ രുണ്ടുപേരെ ശ്രീകണ്ഠപുരം എസ്.ഐ കെ. സുധീറും സംഘവും അറസ്റ്റ് ചെയ്തു. ചുഴലി അടിച്ചിക്കാമലയിലെ കൊയിലേരിയന്‍ ഷിജിത്ത് (30), മട്ടങ്കൂര്‍ മരുതായി പൊറോറ സ്വദേശിയും പയ്യന്നൂര്‍ പിലാത്തറയില്‍ താമസക്കാരനുമായ നഞ്ചടുത്ത് വിജേഷ് (25) എന്നിവരാണ് അറസ്റ്റിലായത്.
രണ്ട് ദിവസം മുമ്പ് ചുഴലി തട്ടേരിയില്‍ ചുള്ളേരി വീട്ടില്‍ രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള കടയുടെ പൂട്ട് തകര്‍ത്ത് റബര്‍ഷീറ്റ് കവര്‍ച്ച ചെയ്ത കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. രഞ്ജിത്തിന്റെ അയല്‍വാസിയായ ഷിജിത്തിന് കവര്‍ച്ചയുമായി ബന്ധമുണ്ടെന്ന് അന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കവര്‍ച്ചയില്‍ വിജേഷിന്റെ പങ്കും തെളിഞ്ഞത്.
തുടര്‍ന്ന് ബുധനാഴ്ച രാവിലെ വളക്കൈ കള്ള് ഷാപ്പില്‍ വെച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കവര്‍ച്ച ചെയ്ത 50 ഓളം റബര്‍ ഷീറ്റുകള്‍ പോലീസ് കണ്ടെടുത്തു. നേരത്തെ നിരവധി കേസുകളില്‍ പ്രതിയായി ശിക്ഷിക്കപ്പെട്ട ഇരുവരും ജയിലില്‍ വെച്ചാണ് പരിചയപ്പെട്ടത്. ശ്രീകണ്ഠപുരം സ്‌റ്റേഷനില്‍ ഉള്‍പ്പെടെ സ്വര്‍ണ്ണമാല പൊട്ടിക്കാന്‍ ശ്രമം, അടയ്ക്കാ മോഷണം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഷിജിത്ത്.
കടയുടെ പൂട്ട് തകര്‍ക്കാന്‍ അതിവിദഗ്ധനായ വിജേഷ് ശ്രീകണ്ഠപുരം, കണ്ണൂര്‍ ടൗണ്‍, വളപട്ടണം,
തളിപ്പറമ്പ്, കണ്ണപുരം തുടങ്ങിയ സ്‌റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയാണ്. ഇരുവരെയും
സി.ഐ ജോഷി ജോസിന്റെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തു. വൈകീട്ടോടെ കണ്ണൂര്‍ കോടതി
യില്‍ ഹാജരാക്കും. എ.എസ്.ഐ ബാലകൃഷ്ണന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ മോഹനന്,
ഇബ്രാഹിം എന്നിവരും കവര്‍ച്ചക്കാരെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Robbery, Arrested, Police
No comments:
Post a Comment