കൊച്ചി : പ്രമുഖ ഗോളശാസ്ത്ര വിദഗ്ധനും മതപണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനും ചെമ്പരിക്ക-മംഗലാപുരം സംയുക്ത ജമാഅത്ത് ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടുള്ള സി ബി ഐ യുടെ ഇപ്പോഴത്തെ അന്വേഷണ റിപ്പോര്‍ട്ട് റദ്ദ് ചെയ്യണമെന്നും ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ സി ബി ഐ യുടെ പുതിയ ടീമിനെക്കൊണ്ട് കേസ് പുനരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടകൊണ്ട് നല്‍കിയ ഹര്‍ജികള്‍ വാദം കേള്‍ക്കുന്നതിനായി നവംബര്‍ ആറിലേക്ക് ഹൈക്കോടതി മാറ്റി വെച്ചു.
മേല്‍ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ഖാസിയുടെ മരുമകന്‍ അഹമ്മദ് ഷാഫി ദേളി, ഖാസി സംയുക്ത സമര സമിതി, കീഴൂര്‍ സംയുക്ത മുസ്ലിം ജമാഅത്ത്, ഖാസിയുടെ മകന്‍ മുഹമ്മദ് ഷാഫി സി എ എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് ബുധനാഴ്ച ബെഞ്ചില്‍ പരിഗണനയ്ക്കായി വന്നത്.
2010 ഫെബ്രവരി 15നാണ് ഖാസിയെ മരിച്ചനിലയില്‍ ചെമ്പരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിന് സമീപം കണ്ടെത്തിയത്. തനിച്ച് കടപ്പുറത്ത് എത്തിപ്പെടാന്‍ കഴിയാത്ത വിധം ആരോഗ്യപ്രശ്‌നമുള്ള ഖാസിയുടെ ഇത്തരമൊരു മരണത്തില്‍ ആദ്യംമുതല്‍തന്നെ ബന്ധുക്കളും നാട്ടുകാരും സുന്നിസംഘടനകളും സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും ആദ്യം നടത്തിയ അന്വേഷണത്തില്‍ കേസിന്റെ വഴിതിരിച്ചുവിടുന്നതായിരുന്നുവെന്ന് അന്നു തന്നെ ആരോപണമുണ്ടായിരുന്നു.

ഇതേ തുടര്‍ന്ന് മരണം നടന്ന് ഒരുമാസത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം സി ബി ഐ ക്ക് വിടുകയും കേസന്വേഷണം സി ബി ഐ ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്വേഷണത്തിന്റെ ആദ്യ ഘട്ടം ആശാവഹമായി പുരോഗമിക്കുന്നതിനിടയില്‍ അന്വേഷണ ഉദ്യോഗസ്ഥനെ പൊടുന്നനെ സ്ഥലം മാറ്റുകയായിരുന്നു. ഇതേ തുടര്‍ന്ന് ഖാസിയുടെ മരുമകന്‍ അഹമ്മദ് ഷാഫി ദേളി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
അന്വേഷണം ശരിയായ രീതിയില്‍ അല്ലെന്നും ഇതുവരെയുള്ള കോടതിയില്‍ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അഹമ്മദ് ഷാഫി ഹൈക്കോടതിയെ സമീപിച്ചത്. ഇതേ ആവശ്യം ഉന്നയിച്ച് കീഴൂര്‍ സംയുക്ത മുസ്ലിം ജമാഅത്തും, ഖാസി സംയുക്ത സമര സമിതിയും, ജില്ലാ എസ് കെ എസ് എസ് എഫും ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നു കോടതി കര്‍ശന താക്കീതിന്റെ ഫലമായി സി ബി ഐ കോടതിയില്‍ ഹാജരാക്കിയ റിപ്പോര്‍ട്ട് വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതായിരുന്നു. ഇതേ തുടര്‍ന്ന് പ്രസ്തുത അന്വേഷണ റിപ്പോര്‍ട്ട് റദ്ദ് ചെയ്യണമെന്നും കോടതി നിരീക്ഷണത്തില്‍ എസ് പി ക്കു മുകളിലുള്ള ഉദ്യോഗസ്ഥന്‍മാരെ കൊണ്ട് കേസന്വേഷണം നടത്തണമെന്നും കോടതിയുടെ മേല്‍ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഹൈക്കോടതിയില്‍ നിലവിലുള്ള കേസുകള്‍ വാദത്തിനായി എടുക്കാതെ പലതവണയായി നീട്ടിവെക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് തന്റെ പിതാവിന് ആത്മഹത്യ ചെയ്യേണ്ട യാതൊരു കാരണവുമില്ലായിരുന്നുവെന്നും ഖാസിയുടെ മരണം അപകട മരണമല്ലെന്നും പ്രത്യേക ടീമിനെക്കൊണ്ട് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മകന്‍ മുഹമ്മദ് ഷാഫി പ്രമുഖ അഭിഭാഷകന്‍ ഷൈജാന്‍ ജോര്‍ജ് മുഖേന ഹര്‍ജി ഫയല്‍ ചെയ്തത്.

No comments:
Post a Comment