Latest News

കണ്ണൂരില്‍ വിവാഹ വാഗ്ദാനം നല്‍കി യുവധിയെ ബലാല്‍സംഘം ചെയ്തതായി പരാതി

കണ്ണൂര്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ കൂട്ടിക്കൊണ്ടുപോയി നിര്‍ബ്ബന്ധപൂര്‍വ്വം ലൈംഗികവേഴ്ച നടത്തുകയും പിന്നീട് ചതിക്കുകയും ചെയ്തതായി പരാതി. പത്തനംതിട്ട തിരുവല്ല കാവുംഭാഗത്തെ കൈലത്ത് വടക്കേടത്ത് മിഥുന്‍ വര്‍ഗ്ഗീസ് (24) ബന്ധുവായ ടോം (32) എന്നിവര്‍ക്കെതിരെയാണ് കൊറ്റാളി സ്വദേശിനിയായ 19 കാരി പരാതി നല്‍കിയത്.

പുതിയതെരുവിലെ ഒരു കമ്പ്യൂട്ടര്‍ സെന്ററില്‍ പോകവെയാണ് മിഥുന്‍ വര്‍ഗ്ഗീസുമായി പ്രണയത്തിലാവുന്നതും തുടര്‍ന്ന് നാടുവിടുന്നതും. ലണ്ടനിലാണ് താന്‍പഠിച്ചതെന്ന് സ്വയം പരിചയപ്പെടുത്തിയാണ് മറ്റൊരു മതത്തില്‍പ്പെട്ട പെണ്‍കുട്ടിയുമായി പ്രണയത്തിലായത്. വീട്ടുകാര്‍ വിവാഹത്തെ എതിര്‍ക്കുമെന്നും അതുകൊണ്ട് തന്റെ നാട്ടിലേക്ക് ഒളിച്ചോടാമെന്ന് മിഥുന്‍ വര്‍ഗ്ഗീസ് പറഞ്ഞത് പ്രകാരമാണത്രെ ഇരുവരും കണ്ണൂരില്‍ നിന്നും സെപ്തംബര്‍ 12ന് കോട്ടയത്തേക്ക് പുറപ്പെട്ടത്.

രാത്രി കോട്ടയത്ത് നിന്നും കെ എസ് ആര്‍ ടി സി ബസ്സില്‍ തിരുവല്ലയിലേക്ക് പോയി. വീട്ടില്‍ ചെന്ന് വസ്ത്രങ്ങളെടുത്ത് കാറില്‍ സുഹൃത്തിന്റെ വീട്ടിലേക്കാണ് പോയത്. 13ന് കാലത്ത് പത്തോളം ബ്ലാങ്ക് പേപ്പറുകളില്‍ തന്നെ കൊണ്ട് ഒപ്പിട്ടുവാങ്ങി. പിന്നീട് കല്ല്യാണം റജിസ്റ്റര്‍ ചെയ്യാനെന്ന് പറഞ്ഞ് തന്നെയും കൂട്ടി തിരുവല്ല റജിസ്ട്രാര്‍ ഓഫീസിലേക്ക് കൊണ്ടു പോവുകയും ഓഫീസിന് പുറത്ത് തന്നെ നിര്‍ത്തി അകത്തേക്ക് പോയ മിഥുന്‍ വര്‍ഗ്ഗീസ് റജിസ്ട്രാര്‍ ലീവാണെന്ന് പറഞ്ഞ് തിരിച്ച് വരികയായിരുന്നു വെന്ന് യുവതി പറയുന്നു.

അതിനുശേഷം തമിഴ്‌നാട്ടിലും കായംകുളത്തും കൊണ്ടുപോയി. കായംകുളത്തെ സരിതയെന്ന യുവതിയുടെ വീട്ടിലാണ് 10 ദിവസം താമസിച്ചത്. ഇതിനിടയില്‍ തന്നെ നിര്‍ബ്ബന്ധിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്നും എതിര്‍ത്തപ്പോള്‍ നേരത്തെ ഒപ്പിട്ട് നല്‍കിയ കടലാസ് ഉപയോഗിച്ച് തങ്ങളുടെ വിവാഹം റജിസ്റ്റര്‍ ആയിക്കഴിഞ്ഞുവെന്നും തങ്ങളിപ്പോള്‍ ഭാര്യാ ഭര്‍ത്താക്കന്‍മാരുമാണെന്നാണ് പറഞ്ഞത്. തന്നെ കാണാതായതില്‍ കണ്ണൂര്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് 27ന് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി.

മിഥുന്‍ വര്‍ഗ്ഗീസിന്റെ വാക്ക് വിശ്വസിച്ച് കോടതിയില്‍ തങ്ങള്‍ രജിസ്റ്റര്‍ വിവാഹം കഴിച്ചുവെന്ന് മജിസ്‌ട്രേട്ടിന് മൊഴി നല്‍കുകയായിരുന്നു. തുടര്‍ന്ന് തന്നെ കൊറ്റാളിയിലെ വീട്ടിലെത്തിച്ച പ്രതി ലണ്ടനിലേക്ക് കൊണ്ടുപോകാന്‍ ഉടന്‍ പാസ്‌പോര്‍ട്ട് എടുക്കണമെന്നും അതിനിടയില്‍ ഒരു വിവാഹ പാര്‍ട്ടി നടത്തണമെന്നും പറഞ്ഞ് പോയെങ്കിലും പിന്നീട് തിരിച്ചുവന്നില്ലെന്നും ഫോണില്‍ വിളിച്ച് ബന്ധം ഒഴിയാന്‍ കടലാസില്‍ ഒപ്പിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയുമാണെന്നാണ് യുവതി ടൗണ്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

തന്റെ ഭാര്യയായാല്‍ നിന്നെ ഞാന്‍ ലണ്ടനില്‍ കൊണ്ടുപോകുമെന്നാണത്രെ രണ്ടാം പ്രതി ഫോണില്‍ കൂടി പറയുന്നത്. വിവാഹവാഗ്ദാനം നല്‍കി യുവതിയെ നാടുകടത്തി ക്കൊണ്ടുപോയി ആഴ്ചകളോളം ബലാല്‍സംഗം ചെയ്യുകയും പിന്നീട് ചതിക്കുകയും ചെയ്തുവെന്നതിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape, Police, Case, Court

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.