പാനൂര്‍: പാറാട് ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇ.കെ. സുന്നി വിഭാഗം പ്രവര്‍ത്തകരായ നാല് ലീഗുകാരെ പോലീസ് അറസ്റ്റ് ചെയ്തു. പൊയിലൂരിലെ പൊട്ടന്റവിട ഷഫീഖ് (19), കേണ്ടാളീന്റവിട മന്‍സൂര്‍ (20), കുറ്റിയില്‍ മുസ്തഫ (21), കുളങ്ങര അഷ്‌റഫ് (21) എന്നിവരാണ് പിടിയിലായത്.
ബുധനാഴ്ച രാവിലെ സി.ഐ: ജയന്‍ ഡൊമിനിക്കിന്റെ നേതൃത്വത്തിലുള്ള പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്‌ഫോടനത്തില്‍ പരിക്കേറ്റ അഫ്‌സല്‍, ജാസിം, മുനവ്വിര്‍ അഹമ്മദ് എന്നിവര്‍ക്ക് ബോംബുണ്ടാക്കാന്‍ കരാര്‍ നല്‍കിയത് ഇവരാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഒരു സ്റ്റീല്‍ ബോംബിന് 800 രൂപ നിരക്കില്‍ 12 എണ്ണം നിര്‍മ്മിച്ചു നല്‍കാനാണ് കരാര്‍ കൊടുത്തത്. അഡ്വാന്‍സായി ജാസിം 5000 രൂപ കൈപ്പറ്റിയിരുന്നു.

അഡ്വാന്‍സ് തുക ഉപയോഗിച്ച് പടക്കക്കടയില്‍ നിന്ന് ഗുണ്ട് വാങ്ങി അതിലെ വെടിമരുന്നുപയോഗിച്ച് ബോംബ് നിര്‍മ്മിക്കുന്നതിനിടെയായിരുന്നു പൊട്ടിത്തെറിച്ചത്. അഫ്‌സലിന്റെ രണ്ട് കൈപ്പത്തിയും മുറിച്ച് മാറ്റിയിരുന്നു. നാലുപേരും കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പോലീസ് കാവലില്‍ ചികിത്സയിലാണ്.
പൊയിലൂരില്‍ അടുത്ത കാലത്ത് ഇ.കെ-എ.പി സുന്നി വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം അരങ്ങേറിയിരുന്നു. ഏറ്റവും ഒടുവില്‍ വോളിബോള്‍ കളിക്കളത്തിലും ഇവര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന് തുടര്‍ച്ചയായി ഉാണ്ടാകുന്ന സംഘര്‍ഷത്തില്‍ എ.പി വിഭാ
ഗത്തെ നേരിടാന്‍ വേണ്ടിയാണ് ബോംബ് നിര്‍മ്മിച്ചതെന്ന് പ്രതി പോലീസില്‍ നല്‍കിയ മൊഴിയില്‍
പറഞ്ഞിരുന്നു.
ഗത്തെ നേരിടാന്‍ വേണ്ടിയാണ് ബോംബ് നിര്‍മ്മിച്ചതെന്ന് പ്രതി പോലീസില്‍ നല്‍കിയ മൊഴിയില്‍
പറഞ്ഞിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Parad, Bomb, Police, A
No comments:
Post a Comment