മുംബൈ: സച്ചിന്‍ തെണ്ടുല്‍ക്കറുടെ വിടവാങ്ങല്‍ മത്സരമായ ഇന്ത്യാ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കും. കൊല്‍ക്കത്തയിലാണ് ആദ്യ ടെസ്റ്റ്. പരമ്പരയിലെ മൂന്ന് ഏകദിന മത്സരങ്ങളിലെ ആദ്യ ഏകദിനം നവംബര്‍ 21 ന് കൊച്ചിയില്‍ നടത്താനും രാജീവ് ശുക്ലയുടെ നേതൃത്വത്തിലുള്ള ബി.സി.സി.ഐ ഫിക്‌സ്ചര്‍ കമ്മിറ്റി തീരുമാനിച്ചു.
വിശാഖപട്ടണത്തിലാണ് രണ്ടാം ഏകദിനം. മൂന്നാം മത്സരത്തിന്റെ വേദി പിന്നീട് തീരുമാനിക്കും. കാണ്‍പൂരോ ബറോഡയോ ആയിരിക്കുമെന്നാണ് സൂചന.
വിടവാങ്ങല്‍ മത്സരം മുംബൈയില്‍ കളിക്കണമെന്നായിരുന്നു സച്ചിന്റെ ആഗ്രഹവും. സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് സ്വന്തം നാട്ടില്‍ വിരമിക്കുന്നതിനുവേണ്ടിയാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനം വെട്ടിച്ചുരുക്കി വിന്‍ഡീസുമായി തിരക്കിട്ട് പരമ്പര ബി.സി.സി.ഐ. ഒരുക്കിയത്. സെച്ചിന്റെ അവസാന പരമ്പരയെന്ന നിലയ്ക്ക് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ രണ്ട് മൈതാനങ്ങളില്‍ ടെസ്റ്റ് മത്സരം സംഘടിപ്പിച്ച് താരത്തിന് യാത്രയയപ്പ് നല്കാനാണ് ബി.സി.സി.ഐ. തയ്യാറെടുക്കുന്നത്.
കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലാണ് നവംബര്‍ ആറ് മുതല്‍ 10 വരെ നടക്കുന്ന ആദ്യ ടെസ്റ്റ്. സച്ചിന്റെ വിരമിക്കല്‍ മത്സരമായ രണ്ടാം ടെസ്റ്റ് നവംബര്‍ 14 മുതല്‍ 18 വരെയാണ്. 21, 24, 27 തീയതികളിലാണ് ഏകദിന മത്സരങ്ങള്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sachin, Mumbai, Cricket


No comments:
Post a Comment