Latest News

സഅദിയ്യ: താജുല്‍ ഉലമ പ്രസിഡന്റ് : കുമ്പോല്‍ തങ്ങള്‍ സെക്രട്ടറി : എം.എ. മാനേജര്‍


ദേളി: തെന്നിന്ത്യയിലെ ഉന്നത മത ഭൗതിക സാങ്കേതിക വിദ്യാഭ്യാസ കേന്ദ്രമായ ദേളി ജാമിഅ: സഅദിയ്യ അറബിയ്യ: യുടെ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗം സീനിയര്‍ വൈസ് പ്രസിഡന്റ് കെ.പി. ഹംസ മുസ്ലിയാര്‍ ചിത്താരി ഉദ്ഘാടനം ചെയ്തു.

താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍റഹിമാന്‍ അല്‍ബുഖാരി ഉള്ളാള്‍ (പ്രസിഡന്റ്). കെ.പി. ഹംസ മുസ്ലിയാര്‍ ചിത്താരി, സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി പൊസേട്ട് (വൈ പ്രസിഡന്റുമാര്‍), സയ്യിദ് കെ.എസ്.ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ (ജന:സെക്രട്ടറി), എം. എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ (ജനറല്‍ മാനേജര്‍), എ.പി. അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് (വര്‍ക്കിംഗ് സെക്രട്ടറി). കെ.പി.ഹുസൈന്‍ സഅദി കെ.സി. റോഡ്, സി. അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള (ജോ:സെക്രട്ടറിമാര്‍) , മാഹിന്‍ ഹാജി കല്ലട്ര (ട്രഷറര്‍) എന്നവരടങ്ങിയ 25 അംഗ പ്രവര്‍ത്തക സമിതയെയും സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, മൗലാന എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, എ.പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, ബി.എസ്.അബ്ദുല്ല കുഞ്ഞി ഫൈസി, കെ.പി.ഹുസൈന്‍ സഅദി കെ.സി. റോഡ്, സി.അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, പള്ളംങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ശാഫി ഹാജി കീഴൂര്‍ എന്നിവരെ സെക്രട്ടറിയേറ്റ് അംഗങ്ങളായും തിരഞ്ഞെടുത്തു. 

കെ.പി. ഹുസൈന്‍ സഅദി സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നന്ദിയും പറഞ്ഞു.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.