കൂത്തുപറമ്പ്: രക്ഷിതാക്കള്‍ ബസ്സില്‍ മറന്ന കുട്ടിയെ പോലീസ് തിരികെയേല്പിച്ചു. മൈസൂര്‍-തലശ്ശേരി റൂട്ടിലോടുന്ന കര്‍ണാക ട്രാന്‍സ്‌പോര്‍ട്ട് ബസ്സിലാണ് ആറുവയസ്സുള്ള പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ മറന്നത്. മൈസൂരില്‍നിന്ന് മട്ടന്നൂര്‍ കളറോഡിലേക്കുവന്ന കുടുംബം സ്ഥലത്തിറങ്ങിയപ്പോള്‍ കുട്ടിയെ മറന്നുപോവുകയായിരുന്നു.
ബസ് കൂത്തുപറമ്പിലെത്തിയപ്പോള്‍ കുട്ടി കരയുന്നതുകണ്ട ബസ് ജീവനക്കാര്‍ രക്ഷിതാക്കളെ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്ന് കുട്ടിയെ കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിലേല്‍പ്പിച്ചു. കുട്ടിയില്‍നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ പോലീസുകാര്‍ രക്ഷിതാക്കളെ ബന്ധപ്പെട്ടു. തുടര്‍ന്ന് സ്റ്റേഷനിലേക്ക് ഇവരെ വിളിച്ചുവരുത്തി കുട്ടിയെ കൈമാറി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment