കണ്ണൂര്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈ.എസ്.പി. ലോറന്‍സ്, തലശ്ശേരി സി.ഐ. വി.കെ.വിശ്വംഭരന്‍ നായര്‍ എന്നിവരാണ് കുവൈത്തിലെത്തി പ്രതിയെ ഏറ്റുവാങ്ങിയത്.
പ്രണയാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്ന് തലശ്ശേരി ചിറക്കര കെ.ടി.പി. മുക്കിലെ 'ഷഫ്‌നാസി'ല്‍ ഷഫ്‌ന (18)യെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയാണ് മോറക്കുന്ന് താഫീഖ് മന്‍സിലില്‍ മുഹമ്മദ് അഫ്‌സല്‍. 2004 ജനവരി പതിമ്മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം.
ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ള പ്രതി 2006 ജൂലായ് 9ന് ബാംഗ്ലൂരില്‍നിന്ന് പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചാണ് ഗള്‍ഫിലെത്തിയത്. താജ്പാഷഖാന്‍ എന്ന പേരിലാണ് ബാംഗ്ലൂര്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍നിന്ന് പാസ്‌പോര്‍ട്ട് തരപ്പെടുത്തിയത്. ഇയാള്‍ക്ക് വ്യാജപാസ്‌പോര്‍ട്ട് നല്‍കാന്‍ സഹായം ചെയ്തയാള്‍ ഇപ്പോള്‍ വിരമിച്ചുവെങ്കിലും ഇതേപ്പറ്റി പോലീസ് അന്വേഷിച്ചുവരികയാണ്.
25,000 രൂപയ്ക്കാണ് താന്‍ വ്യാജപാസ്‌പോര്‍ട്ട് സംഘടിപ്പിച്ചതെന്ന് പ്രതി പോലീസില്‍
മൊഴിനല്‍കിയിട്ടുണ്ട്. കുവൈത്തില്‍ ഹുണ്ടായ് പെട്രോ കെമിക്കല്‍ കമ്പനിയില്‍ ഒരു വര്‍ഷത്തോളമായി ജോലിചെയ്തുവരികയായിരുന്നു ഇയാള്‍. ഇതിനിടെയാണ് ഇന്റര്‍പോളിന്റെ സഹായത്തോടെ ഇക്കഴിഞ്ഞ സപ്തംബര്‍ 17ന് പ്രതി കുവൈത്തില്‍ പിടിയിലായത്. ഷഫ്‌നയുടെ ബന്ധുക്കള്‍ പ്രതിയെ നീതിപീഠത്തിനു മുന്നിലെത്തിക്കാന്‍ ഏറെ യത്‌നിച്ചിരുന്നു.
പ്രണയാഭ്യര്‍ഥന നിരസിച്ച ഷഫ്‌നയെ ക്ലാസുകഴിഞ്ഞ് വീട്ടിലെത്തുന്നതുവരെ പിന്തുടര്‍ന്ന പ്രതി വീട്ടുമുറ്റത്ത് വെട്ടിക്കൊലപ്പെടുത്തിയതായാണ് കേസ്. സംഭവസമയം തലശ്ശേരി ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ഥിനിയായിരുന്നു ഷഫ്‌ന. തുടര്‍ന്ന് പിറ്റേദിവസം അറസ്റ്റിലായ പ്രതി റിമാന്‍ഡിലായി. ജാമ്യത്തിലിറങ്ങിയശേഷം ബാംഗ്ലൂരിലെത്തിയ അഫ്‌സല്‍ അവിടെനിന്നാണ് കുവൈത്തിലേക്ക് കടന്നത്. കുവൈത്തിലുള്ള സഹോദരിയുടെയും ഭര്‍ത്താവിന്റെയും സഹായത്തോടെയാണ് പ്രതി ആദ്യം ഗള്‍ഫില്‍ ജോലി തരപ്പെടുത്തിയത്.
കുവൈത്ത് സി.ഐ.ഡി. പിടികൂടിയ ആന്ധ്രപ്രദേശിലെ ഒരു കൊലക്കേസ് പ്രതിയേയും തലശ്ശേരി പോലീസിന് കുവൈത്ത് പോലീസ് അഫ്‌നക്കേസ് പ്രതിയോടൊപ്പം കൈമാറിയിരുന്നു. നിസാമാബാദിലെ വ്യാപാരിയെ വെടിവെച്ചുകൊന്ന കേസിലെ പ്രതി ഇജാസ് അഹമ്മദിനെയാണ് കേരളാ പോലീസ് കുവൈത്തില്‍നിന്ന് ഏറ്റുവാങ്ങിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment