മൂവാറ്റുപുഴ: ഭണ്ഡാരം മോഷ്ടിച്ച് പണമെടുത്ത ശേഷം ഭണ്ഡാരപ്പെട്ടി താമസസ്ഥലത്തെ കക്കൂസില്‍ ഒളിപ്പിച്ച കേസില്‍ ക്ഷേത്രം മേല്‍ശാന്തിയെ അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ആരക്കുഴ തൃക്ക ക്ഷേത്രത്തിലെ മേല്‍ശാന്തി കൊട്ടാരക്കര തേവന്നൂര്‍ കണ്ണങ്കര മഠത്തില്‍ ശങ്കരനാരായണന് നമ്പൂതിരി (32) ആണ് പിടിയിലായത്. മദ്യലഹരിയില്‍ ഭണ്ഡാരം മോഷ്ടിച്ച് സ്വന്തം മുറിയില്‍ വെച്ച് പൊളിച്ച് പണമെടുത്ത ശേഷം കക്കൂസ് മുറിയിലെ ബക്കറ്റില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സപ്തംബര്‍ 25-നാണ് ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ മോഷണം പോയത്. ഇതേത്തുടര്‍ന്ന് മേല്‍ശാന്തിയുടെ മുറി അമ്പലസമിതി ഭാരവാഹികള്‍ പരിശോധിച്ചപ്പോള്‍ മദ്യക്കുപ്പികള്‍ കണ്ടെടുത്തു. ഇതിനുശേഷം മേല്‍ശാന്തി നാട്ടിലേക്കെന്നു പറഞ്ഞ് പോവുകയും ചെയ്തു. തുടര്‍ന്ന് ക്ഷേത്രസമിതി ഭാരവാഹികള്‍ നടത്തിയ വിശദാന്വേഷണത്തിലാണ് ഭണ്ഡാരങ്ങള്‍ കിട്ടിയത്.
ഭണ്ഡാരവും അതില്‍ അവശേഷിച്ചിരുന്ന നാണയവും പോലീസ് തൊണ്ടിമുതലായി കോടതിക്കു കൈമാറിയിട്ടുണ്ട്. മേല്‍ശാന്തിയുടെ മുറിയില്‍ നിന്ന് ഭണ്ഡാരം കണ്ടെത്തിയെന്ന വാര്‍ത്ത 'മാതൃഭൂമി' പുറത്തുകൊണ്ടുവന്നതോടെയാണ് പോലീസ് അന്വേഷണത്തിന് തയ്യാറായി പ്രതിയെ അറസ്റ്റ് ചെയ്തത്. 5 ഭണ്ഡാരങ്ങളാണ് കാണാതായതെന്ന് ക്ഷേത്രസമിതിയുടെ പരാതിയില്‍ പറയുന്നു. എന്നാല്‍ രണ്ട് ഭണ്ഡാരങ്ങളാണ് കവര്‍ന്നതെന്നാണ് പോലീസ് നല്കുന്ന വിശദീകരണം.
രണ്ട് മാസം മുന്‍പാണ് ശങ്കരനാരായണന് നമ്പൂതിരി തൃക്ക ക്ഷേത്രത്തില്‍ മേല്‍ശാന്തിയായി ചുമതലയേറ്റിരുന്നത്. സി.ഐ. ഫെയ്മസ് വര്‍ഗീസ്, എസ്.ഐ. അശോക് കുമാര്‍, എ.എസ്.ഐ. ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ മൂവാറ്റുപുഴ കോടതി റിമാന്‍ഡ് ചെയ്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment