ഉദുമ: ഭര്‍ത്താവിന്റെ ക്രൂര പീഡനത്തിനിരയായി അവശനിലയില്‍ കാസര്‍കോട് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച ഉദുമ എരോലിലെ ആമുവിന്റെ മകള്‍ സൈബുന്നീസയെ ജനാധിപത്യ മഹിളാ അസോസിയേഷന് നേതാക്കള്‍ സന്ദര്‍ശിച്ചു.
ഭര്‍ത്താവിന്റെ ക്രൂരപീഡനം: ശരീരം തളര്‍ന്ന യുവതി ആശുപത്രിയില്‍
ജില്ലാസെക്രട്ടറി ഇ പത്മാവതി, പ്രസിഡന്റ് എം സുമതി, എം ലക്ഷ്മി, ഏരിയാസെക്രട്ടറി എം ഗൗരി, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ കസ്തൂരി എന്നിവരാണ് സന്ദര്‍ശിച്ചത്.
നാലുവര്‍ഷത്തോളം ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും ക്രൂര പീഡനമാണ് യുവതിക്ക് നേരിടേണ്ടി വന്നത്. ഇതിനെതുടര്‍ന്ന് ശരീരം തളര്‍ന്ന് എല്ലും തോലുമായ സൈബുന്നീസയെ കഴിഞ്ഞദിവസം നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
വിവാഹ സമയത്ത് 55 പവന് ആഭരണങ്ങളും രണ്ടുലക്ഷം രൂപയും സ്ത്രീധനമായി നല്കി. സൈബുന്നീസ നാലുമാസം ഗര്‍ഭിണിയായ സമയത്ത് ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയും ഇതിന് വഴങ്ങാത്തപ്പോള്‍ ഖാദര്‍ അടിവയറ്റില്‍ ചവിട്ടുകയും കട്ടിലില്‍നിന്ന് തള്ളിയിടുകയും ചെയ്തതായി യുവതി പറഞ്ഞു.
യുവതിയെ പീഡിപ്പിച്ച ഭര്‍ത്താവിനെയും ഭര്‍തൃവീട്ടുകാരെയും ഇയാളുടെ രണ്ടാം ഭാര്യയേയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഉദുമ ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു. സിപിഐ എം ഏരിയാസെക്രട്ടറി കെ വി കുഞ്ഞിരാമനും യുവതിയെ സന്ദര്‍ശിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment