പാക്കിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായുള്ള മലാലയുടെ പോരാട്ടങ്ങളെ ഒബാമ പ്രകീര്‍ത്തിച്ചു. ലോകത്തിലെ എല്ലാപെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയും അതിലൂടെ അവരെ അവരുടെ സ്വപ്നങ്ങളിലേക്ക് സ്വതന്ത്രരാക്കുന്നതിനുള്ള പോരാട്ടങ്ങളില്‍ അമേരിക്ക കണ്ണിചേരുമെന്നും വൈറ്റ് ഹൗസ് പത്രക്കുറിപ്പില്‍ പറഞ്ഞു.
ബ്രിട്ടനില്‍ സ്ഥിരതാമസം തുടങ്ങിയ മലാല പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള പോരാട്ടത്തിലാണ്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനെ ചോദ്യംചെയ്തതിന് മലാലയെ താലിബാന്‍ ഭീകരര്‍ ആക്രമിച്ചിരുന്നു. പാകിസ്ഥാനിലെ സ്വാത് താഴ്‌വരയില്‍വച്ച് താലിബാന്റെ വെടിയേറ്റു തലയ്ക്കു ഗുരുതര പരിക്കേറ്റ മലാല ബ്രിട്ടനിലെ വിദഗ്ദ ചികിത്സയിലാണ് സുഖംപ്രാപിച്ചത്. തുടര്‍ന്ന് മലാല ബ്രിട്ടനില്‍ സ്ഥിരതാമസം തുടങ്ങി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Vashington, Nobel Price, Malala
No comments:
Post a Comment