Latest News

തെക്കില്‍പറമ്പ ജി യു പി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചു


കാസര്‍കോട്: ആറാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചു. തെക്കില്‍പറമ്പ ജി യു പി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിയും പൊയിനാച്ചി ചെറുകരയിലെ ബുഖാരിയുടെ മകനുമായ ഷാഹിലി (12)നെയാണ് മര്‍ദ്ദനമേറ്റ് ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സ്‌കൂള്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍നിന്നും കാലില്‍ തട്ടിയ കല്ല് താഴെ പാര്‍ക്ക് ചെയ്തിരുന്ന അധ്യാപകന്റെ കാറിനുമുകളില്‍ വീണ് ഗ്ലാസ് തകര്‍ന്നതിനാണ് വിദ്യാര്‍ഥിയെ തല ചുമരിലേക്ക് ഇടിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത്. 

കളിക്കുമ്പോള്‍ വീണ് പരുക്കേറ്റുവെന്ന് പറഞ്ഞാണ് അധ്യാപകര്‍ കുട്ടിയുടെ രക്ഷിതാക്കളെ സ്‌കൂളിലെക്ക് വരുത്തിയത്. രക്തം പുരണ്ട യൂണിഫോം രക്ഷിതാക്കള്‍ എത്തുന്നതിന് മുമ്പ് അലക്കി ധരിപ്പിക്കുകയും ചെയ്തിരുന്നു. കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് അധ്യാപകന്‍ മര്‍ദിച്ച കാര്യം വിദ്യാര്‍ഥി വീട്ടുകാരോട് പറഞ്ഞത്. 

അധ്യാപകനായ തമ്പാനാണ് കല്ല് താഴെയിട്ട് കാറിന്റെ ഗ്ലാസ് തകര്‍ത്തതിന് തന്നെ മര്‍ദിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥി പറഞ്ഞു. മര്‍ദിച്ച അധ്യാപകനെതിരെ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.