തിരുവനന്തപുരം: സംയുക്ത വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്യാനായി ഉണ്ടാക്കിയ കരാര്‍ കെ.ബി. ഗണേഷ്‌കുമാര്‍ ലംഘിച്ചെന്ന് ഭാര്യ ഡോ. യാമിനി തങ്കച്ചി സത്യവാങ്മൂലത്തില്‍ കുടുംബകോടതിയെ അറിയിച്ചു.
ഗണേഷും യാമിനിയും ചൊവ്വാഴ്ച കൗണ്‍സലിങ്ങിന് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. കരാര്‍ പ്രകാരമുള്ള സാമ്പത്തിക ഇടപാടുകള്‍ ഗണേഷ്‌കുമാര്‍ പാലിച്ചിട്ടുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. എന്നാല്‍ പരസ്പരം ചെളിവാരിയെറിയുന്ന പ്രസ്താവനകള്‍ ഇരുഭാഗത്തുനിന്നും ഉണ്ടാകില്ലെന്ന കരാര്‍ പൂര്‍ണമായും ലംഘിച്ചു. സത്യവാങ്മൂലം നല്‍കുന്ന നിമിഷംവരെ ഇതു തുടരുന്നതായും യാമിനി സത്യവാങ്മൂലത്തില്‍ അറിയിച്ചു.
തിരുവനന്തപുരം കുടുംബകോടതിയിലാണ് രണ്ടുപേരും ചേര്‍ന്ന് സംയുക്ത വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. ആറുമാസം കഴിഞ്ഞതിനാല്‍ ചട്ടപ്രകാരം തിങ്കളാഴ്ച കോടതി ഹര്‍ജി പരിഗണിച്ചു.
തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ഗണേഷും യാമിനിയും ജഡ്ജിക്കുമുന്നില്‍ ഹാജരായില്ല. ഹര്‍ജിക്കാര്‍ കോടതിയില്‍ എത്തേണ്ട കാര്യമില്ലെന്ന മേല്‍കോടതി ഉത്തരവ് അഭിഭാഷകര്‍ ഹാജരാക്കുകയും ചെയ്തു. ഡോ. യാമിനി തങ്കച്ചി കോടതി വളപ്പില്‍ എത്തിയിരുന്നെങ്കിലും ജഡ്ജിക്കുമുന്നില്‍ ഹാജരായില്ല.
സംയുക്ത വിവാഹമോചന ഹര്‍ജിയുടെ പ്രാരംഭനടപടി ക്രമമായ കൗണ്‍സലിങ് ഇവരുടെ കേസില്‍ ഉണ്ടായില്ലെന്ന് കോടതി കണ്ടെത്തി. അതിനാലാണ് ചൊവ്വാഴ്ച ഇരുകക്ഷികളും കൗണ്‍സലിങ്ങിന് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചത്. കൗണ്‍സലറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കുടുംബകോടതി ഇരുവര്‍ക്കും വിവാഹമോചനം അനുവദിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News

No comments:
Post a Comment