കാസര്‍കോട്: ഓണപ്പറമ്പില്‍ കഴിഞ്ഞ ദിവസം ഇ.കെ വിഭാഗത്തിന്റെ മദ്രസ കത്തിക്കുകയും വിശുദ്ധ ഖുര്‍ആനടക്കമുള്ള ഗ്രന്ഥങ്ങള്‍ ചുട്ടുകരിക്കുകയും ചെയ്തതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇ.കെ വിഭാഗം തന്നെയാണെന്ന് തെളിയുകയും പ്രതികളെ പിടികൂടുകയും ചെയ്ത സാഹചര്യത്തില്‍ സംഭവത്തിനു പിന്നിലെ ഗൂഢോലോചനയില്‍ പങ്കാളികളായവരെയും പിടികൂടണമെന്ന് ജില്ലാ എസ്.വൈ.എസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ആവശ്യപ്പെട്ടു.
കാന്തപുരത്തോടുള്ള വെറുപ്പിന്റെ പേരില്‍ സുന്നികളുടെ പള്ളിയും മദ്രസയും തകര്‍ത്ത ഇ.കെ വിഭാഗത്തിലെ പലരും അഴിക്കുള്ളിലാവുകയും പലരും ബോംബ് നിര്‍മാണ കേസ്സില്‍ പ്രതികളാവുകയും ചെയ്തു. ഇതിന്റെ ജാള്യത മറക്കാനാണ് സ്വന്തം മദ്രസ കെട്ടിടത്തിനും വിശുദ്ധ ഗ്രന്ഥങ്ങള്‍ക്കും നേതാക്കളുടെ അറിവോടെ ഇ.കെ വിഭാഗം തീയിട്ടത്.
ഉത്തരവാദിത്വം കാന്തപുരം വിഭാഗത്തിന്റെ തലയില്‍ വെച്ച് കെട്ടി എതിര്‍ പ്രചരണം നടത്താന്‍ തുനിഞ്ഞ ഇ.കെ വിഭാഗത്തിന് ഇപ്പോള്‍ പ്രതികള്‍ പിടിയിലായതോടെ മുട്ട് വിറക്കാന്‍ തുടങ്ങിയിരിക്കുകയാണ്.
കൊള്ളയും കൊലപാതകവും കൈമുതലാക്കുകയും തുല്യതയില്ലാത്ത ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്ത ഇ.കെ വിഭാഗത്തെ സമൂഹം ഒറ്റപ്പെടുത്തണമെന്നും ഗൂഢോലോചനയില്‍ പങ്കാളികളായ മുഴുവന്‍ നേതാക്കളെയും നിയമത്തിനു മുന്നില്‍ കൊണ്ട് വരണമെന്നും എസ്.വൈ.എസ് ആവശ്യപ്പെട്ടു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Madrassa

No comments:
Post a Comment