കാസര്‍കോട്: കവിയും സാമൂഹിക പരിഷ്‌കര്‍ത്താവുമായ ടി.ഉബൈദിന്റെ 41-ാം ചരമവാര്‍ഷികമായ വ്യാഴാഴ്ച കാസര്‍കോട് സാഹിത്യവേദിയുടെയും ഗവ.കോളജ് മലയാള വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ അനുസ്മരണവും കവിയരങ്ങും സംഘടിപ്പിക്കും.
രാവിലെ പത്തു മണിക്ക് ഗവ.കോളജ് ഓഡിറ്റോറിയത്തില്‍ കവിയരങ്ങ് നടക്കും. ഡോ.കെ.എസ്.സുഷമ കുമാരി ഉദ്ഘാടനം ചെയ്യും. നാരായണന്‍ പേരിയ അധ്യക്ഷത വഹിക്കും. സി.എല്‍.ഹമീദ് സ്വാഗതവും അഡ്വ.ബി.എഫ് അബ്ദുല്‍ റഹ്മാന്‍ നന്ദിയും പറയും.
പി.എസ്.ഹമീദ്, വിനോദ് കുമാര്‍ പെരുമ്പള, രവീന്ദ്രന്‍ പാടി, ബി.കെ.സജ്‌ന, റഹ്മാന്‍ പാണത്തൂര്‍, ടി.പ്രജിത, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, കെ.നന്ദിനി, എം.പി.ജില്‍ജില്‍, എ.എം.ഷാക്കിറ, കെ.ജി.റസാഖ്, കെ.വനജ കവിതകളാലപിക്കും.
തുടര്‍ന്ന് കെ.വി.ഇസ്മയില്‍ അവതരിപ്പിക്കുന്ന പഴയ മാപ്പിളപ്പാട്ടുകളുടെ ആവിഷ്‌ക്കാരം സമൃതിമുധുരം അരങ്ങേറും.
11 മണിക്ക് നടക്കുന്ന അനുസ്മരണ പരിപാടി ഡോ.അസീസ് തരുവണ ഉദ്ഘാടനം ചെയ്യും. സാഹിത്യവേദി പ്രസിഡണ്ട് റഹ്മാന്‍ തായലങ്ങാടി അധ്യക്ഷത വഹിക്കും. പ്രൊഫ.സി.സി.സുജയ മുഖ്യാതിഥിയായിരിക്കും. എ.അബ്ദുല്‍ റഹ്മാന്‍, എം.ഒ വര്‍ഗീസ്, വി.വി.പ്രഭാകരന്‍, മുജീബ് അഹമ്മദ്, പി.ഷഫീഖ് റഹ്മാന്‍, സി.എച്ച്.മുഹമ്മദ്താഹ, പി.മുഹമ്മദ് നിസാം, കെ.ബാലകൃഷ്ണന്‍ സംസാരിക്കും. അഷറഫലി ചേരങ്കൈ സ്വാഗതവും എബി കുട്ടിയാനം നന്ദിയും പറയും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment