Latest News

വര്‍ക്കല സലിം വധം: ഒന്നാം പ്രതിക്ക് വധശിക്ഷ

തിരുവനന്തപുരം: വര്‍ക്കല സലിം വധക്കേസില്‍ ഒന്നാം പ്രതി ഷെരീഫിന് വധശിക്ഷ. രണ്ടാം പ്രതി സനോബറിന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.

2011 ജൂലൈയിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. സലിമും ഷെരീഫും സനോബറും സുഹൃത്തുക്കളായിരുന്നു. സലിം ഷെരീഫിന് കടമായി നല്‍കിയ പണം തിരിച്ചുചോദിച്ചതാണ് കൊലപാതക കാരണം. പണം തിരികെ നല്‍കാതിരിക്കാന്‍ സലിമിനെ കൊലപ്പെടുത്താന്‍ ഷെരീഫും സനോബറും ചേര്‍ന്ന് തീരുമാനിച്ചു. ഷെരീഫിന്റെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തി സലിമിനെ കൊലപ്പെടുത്തുകയായിരുന്നു.

മൃതദേഹം 16 കഷ്ണങ്ങളാക്കി വെട്ടിനുറുക്കി. 9 പ്ലാസ്റ്റിക് കവറുകളിലായി പല സ്ഥലങ്ങളിലായി കുഴിച്ചുമൂടി. സംഭവം നടന്ന് വൈകാതെ തന്നെ പ്രതികളെ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസമാണ് ഇരുവരും കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്.

സനോബറില്‍ നിന്ന് ഈടാക്കുന്ന 10 ലക്ഷംരൂപ സലിമിന്റെ കുടുംബത്തിന് നല്‍കാനും കോടതി ഉത്തരവിട്ടു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന പ്രൊസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ഒന്നാം പ്രതിക്ക് കോടതി വധശിക്ഷ നല്‍കിയത്. ഗൂഢാലോചന കുറ്റം ചുമത്തിയാണ് രണ്ടാം പ്രതി സനോബറിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

ആറ്റിങ്ങല്‍ ഡിവൈഎസ്പിയായിരുന്ന കെ ഇ ബൈജുവാണ് കേസ് അന്വേഷിച്ചത്. 2012 മെയ് 12ന് കേസിന്റെ വിചാരണ ആരംഭിച്ചു. 76 സാക്ഷികളെ വിസ്തരിച്ച കോടതി 243 രേഖകളും 50 തൊണ്ടിമുതലും തെളിവായി സ്വീകരിച്ചു.

വിധിയില്‍ സന്തോഷമുണ്ടെന്ന് സലിമിന്റെ ഭാര്യ പ്രതികരിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.