ബോര്‍ഡില്‍ കള്ളക്കണക്ക് കൊടുക്കുന്ന വഖ്ഫ് സ്ഥാപനമേധാവികള്‍ക്ക് ആറുമാസം കഠിനതടവാണ് ശിക്ഷ. ജാമ്യമില്ലാത്ത വകുപ്പാണിത്.
ജില്ലാ ജഡ്ജി, എ.ഡി.എം., മുസ്‌ലിം ശരീഅത്ത് നിയമത്തില്‍ പരിജ്ഞാനമുള്ള ഒരു പണ്ഡിതന്‍ എന്നീ മൂന്നംഗ വഖ്ഫ് ട്രൈബ്യൂണല്‍ ബോര്‍ഡ് സ്ഥാപിക്കാനും നിയമം അനുശാസിക്കുന്നുണ്ട്. വഖ്ഫ് ഭൂമികള്‍ സര്‍വേ നടത്തി കൃത്യമായി അളന്നു കണക്കുകള്‍ സൂക്ഷിക്കാന്‍ അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡില്‍ രണ്ടു മുസ്‌ലിം വനിതകളെ കൂടി അംഗങ്ങളാക്കാനും നിയമം അനുശാസിക്കുന്നു. വഖ്ഫ് സ്വത്തിന്റെ വാടകകരാറിന് ബോര്‍ഡിന്റെ അനുമതി വേണം. വാടകകരാറിന്റെ കാലാവധി കഴിഞ്ഞുള്ള ഇടപാടുകള്‍ കൈയേറ്റമായി കണക്കാക്കി ബോര്‍ഡിന് ഒഴിപ്പിക്കാം. പുതിയ നിയമം പ്രാബല്യത്തില്‍വന്നത് ഗുണകരവും ചിലയിടങ്ങളില്‍ പ്രയാസത്തിനു കാരണവുമാവുമെന്നാണ് വിലയിരുത്തുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment