Latest News

വിവാഹചടങ്ങിനിടെ ഉണ്ടായ വെടിവെപ്പില്‍ എട്ടു വയസുകാരിയടക്കം മൂന്ന് മരണം

കെയ്റോ: കെയ്റോയിലെ കോപ്റ്റിക് ചര്‍ച്ചില്‍ വിവാഹചടങ്ങിനിടെ ഉണ്ടായ വെടിവെപ്പില്‍ എട്ടു വയസുകാരിയായ പെണ്‍കുട്ടിയടക്കം മൂന്ന് മരണം. ഒന്‍പതുപേര്‍ക്ക് പരിക്ക്. പള്ളിയില്‍ നിന്ന്പുറത്തിറങ്ങുന്നവര്‍ക്ക് നേരെ മോട്ടാര്‍ ബൈക്കിലെത്തിയ അക്രമികള്‍ നിറയൊഴിക്കുകയായിരുന്നു.

ഈജിപ്തിലെ സൈനിക സര്‍ക്കാരിനെ ക്രിസ്ത്യാനികള്‍ അനുകൂലിക്കുന്നു എന്ന തെറ്റിധാരണ കൊണ്ടാണ് ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകുന്നത്. എട്ടുവയസുകാരിയടക്കം മൂന്ന് നിരപരാധികളെ കൊന്നൊടുക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ളെന്നും കോപ്റ്റിക് ചര്‍ച്ച് ബിഷപ്പ് ആങ്കലോസ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kairo, Ejipt

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.