ഗാസിയാബാദ്: ആരുഷി വധക്കേസില്‍ ജീവപര്യന്തത്തിനു വിധിക്കപ്പെട്ട രാജേഷ് തല്‍വാറിനും ഭാര്യ നൂപുറിനും മകള്‍ ആരുഷിയുടെ കഥ പറഞ്ഞാല്‍ അഞ്ചു കോടി രൂപ നല്‍കാമെന്ന് ബ്രിട്ടീഷ് എഴുത്തുകാരന്റെ വാഗ്ദാനം. പുസ്തകമാക്കാനും സിനിമയെടുക്കാനുംവേണ്ടിയാണ് കഥ. ഈ വാഗ്ദാനവുമായി ചലച്ചിത്ര പ്രവര്‍ത്തകന്‍ കൂടിയായ ക്ലിപ് പി. റണ്‍യാര്‍ഡ്‌സ് ഗാസിയാബാദിലെ ദസ്‌ന ജയിലിലെത്തിയെങ്കിലും തല്‍വാര്‍ ദമ്പതികളെ കാണാന്‍ കഴിഞ്ഞില്ല. സന്ദര്‍ശകരുടെ പട്ടിക പൂര്‍ത്തിയായതിനാല്‍ 14 ദിവസം കഴിഞ്ഞുമാത്രമെ ക്ലിപ്പിന് ഇനി ഇവരെ കാണാന്‍ കഴിയുകയുള്ളു.
ജയിലില്‍ തടവുകാരുടെ ദന്തചികിത്സയാണ് തല്‍വാര്‍ ദമ്പതികള്‍ക്ക് നല്‍കിയിട്ടുള്ള ജോലി. വെള്ളിയാഴ്ച ഇവരുടെ നേതൃത്വത്തില്‍ ദന്തചികിത്സാ ക്യാമ്പും ജയിലില്‍ സംഘടിപ്പിച്ചു. നിതാരി കൊലക്കേസ് പ്രതി മൊനീന്ദര്‍ സിംഗ് പാന്‍ധര്‍ ഉള്‍പ്പെടെയുള്ളവര്‍ ക്യാമ്പിലെത്തിയിരുന്നു. പത്രങ്ങള്‍ വായിക്കാനിഷ്ടപ്പെടാത്ത തല്‍വാര്‍ ദമ്പതികള്‍ നോവലുകള്‍ വായിക്കുകയും ടിവിയിലെ ആത്മീയ പരിപാടികള്‍ കാണുകയുമാണ് ചെയ്യുന്നതെന്ന് ജയിലധികൃതര്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Arushi Story, Thalwar Couples

No comments:
Post a Comment