Latest News

കാറില്‍ കറങ്ങിനടന്ന് കള്ളനോട്ട് മാറല്‍: അച്ഛനും പെണ്‍മക്കളും അറസ്റ്റില്‍

തിരുവനന്തപുരം: കാറില്‍ കറങ്ങിനടന്ന് കള്ളനോട്ടുമാറി രക്ഷപ്പെടുന്ന അച്ഛനെയും പെണ്‍മക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. കമുകിന്‍കോട് വാടകവീട്ടില്‍ താമസിക്കുന്ന ബാലരാമപുരം പുന്നയ്ക്കാട് പുതുവല്‍ പുത്തന്‍വീട്ടില്‍ കുമാര്‍ എന്ന ക്രിസ്തുരാജ് (45), മക്കളായ ആന്‍സി (20), അഞ്ജു (19), ആന്‍സിയുടെ കുഞ്ഞിനെ പരിചരിക്കുന്ന മുല്ലൂര്‍ വലിലവിളവീട്ടില്‍ വിജി (30) എന്നിവരെയാണ് പൂവാര്‍ പൊലീസ് പിടികൂടിയത്.

രണ്ടുദിവസമായി മാരുതി കാറില്‍ പൂവാര്‍, പഴയകട, മണ്ണക്കല്ല് തുടങ്ങിയ പ്രദേശങ്ങളില്‍ കറങ്ങിനടന്ന് ഏഴ് കടയില്‍ അഞ്ഞൂറിന്റെ നോട്ടുകള്‍ നല്‍കി സാധനങ്ങള്‍ വാങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് പൂവാര്‍ എസ്‌ഐ ബി പ്രവീണിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.

ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ക്ക് ജില്ലയില്‍ നിരവധി സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള ഇടപാടു നടത്തിയതായി പൊലീസ് സംശയിക്കുന്നു. ഇവര്‍ക്ക് കള്ളനോട്ട് സംഘങ്ങളുമായി ബന്ധമുണ്ടെന്നും സൂചനയുണ്ട്. കേസ് ക്രൈംബ്രാഞ്ചിന്റെ ഓര്‍ഗനൈസ്ഡ് ക്രൈം വിങ്ങിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയല്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Black Money, Police, Arrested

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.