തൃക്കരിപ്പൂര്‍: അല്‍ മുജമ്മഉല്‍ ഇസ്‌ലാമി ശില്പിയും പ്രമുഖ പണ്ഡിതനുമായിരുന്ന സി ഉസ്താദ് പ്രഥമ സ്മാരക അവാര്‍ഡിന് സമസ്ത കേന്ദ്ര മുശാവറ അംഗം ഷിറിയ എം ആലികുഞ്ഞി മുസ്‌ലിയാരെ തിരഞ്ഞടുത്തു.
പള്ളിദര്‍സ് സേവനമാണ് അവാര്‍ഡിന് മാനദണ്ഡം. 1935-ല്‍ മുക്രി അബ്ദുറഹ്മാന്‍ ഹാജിയുടെയും മറിയുമ്മയുടെയും മകനായി ജനിച്ച ആലികുഞ്ഞി മുസ്‌ലിയാര്‍ കുമ്പോല്‍ വളയം, എടക്കാട്, പൊസോട്ട്, പരപ്പനങ്ങാടി, തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്‌ലാം ദയൂബന്ദ് തുടങ്ങിയ സ്ഥലങ്ങളില്‍ പഠനം നടത്തിയത്. കാഞ്ഞങ്ങാട് അബൂബക്കര്‍ ഹാജി, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍, സി എം വലിയുല്ലാഹി, ഇ കെ ഹസന്‍ മുസ്‌ലിയാര്‍, കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, പൈവളിഗെ മുഹമ്മദ് ഹാജി, ഖാരിഅ് ഹസ്‌റത്ത് മുഹമ്മദ് ത്വയ്യിബ് തുടങ്ങിയവരാണ് ഗുരുനാഥന്‍മാര്‍.
കുമ്പോല്‍, കാടങ്കോട്, പൂച്ചക്കാട്, ഉപ്പിനങ്ങാടി, ബല്ലാകടപ്പുറം, പള്ളിപ്പുഴ, ലഫീയ, പൊയ്യത്ബയല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സ് രംഗത്ത് സേവനം ചെയ്ത ആലികുഞ്ഞി മുസ്‌ലിയാരുടെ പള്ളിദര്‍സ് അഞ്ച് പതിറ്റാണ്ട് പിന്നിടുകയാണ്. പള്ളിദര്‍സ് രംഗത്ത് നിസ്തുല സംഭാവന നല്‍കിയ ആലികുഞ്ഞി മുസ്‌ലിയാര്‍ പ്രഗത്ഭരായ നിരവധി ശിഷ്യ ഗണങ്ങളെ സമൂഹത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. 1965 മുതല്‍ സമസ്ത കേന്ദ്ര മുശാവറ അംഗമാണ്. ഇപ്പോള്‍ ഷിറിയ ലത്വീഫിയ ഇസ്‌ലാമിക് സെന്ററിന്റെ പ്രസിഡന്റായ അദ്ദേഹം പൊയ്യത്ത്ബയല്‍ മുദരിസായി സേവനം അനുഷ്ഠിച്ച് വരുന്നു.
എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍ ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡിന് ആലിക്കുഞ്ഞി മുസ്ലിയാരെ തിരഞ്ഞെടുത്തത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment