കൊച്ചി: ദീര്‍ഘകാലത്തെ പ്രണയത്തിനുശേഷം വിവാഹ ജീവിതത്തിലേക്കു പ്രവേശിക്കുന്ന ചലച്ചിത്രസംവിധായകന്‍ ആഷിക് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും സ്‌നേഹം അര്‍ബുദരോഗികള്‍ക്കു സാന്ത്വനമാവുന്നു.
വിവാഹത്തിന്റെ ആര്‍ഭാടം ഒഴിവാക്കിയ ഇവര്‍ അര്‍ബുദരോഗികളുടെ ചികില്‍സാ ചെലവിനായി 10 ലക്ഷം രൂപ സംഭാവന ചെയ്തു. എറണാകുളം ജനറല്‍ ആശുപത്രിയിലെ സമ്മേളനഹാളില്‍ നടന്ന ചടങ്ങില്‍ വച്ച് ഇരുവരും ചേര്‍ന്ന് ആശുപത്രി സൂപ്രണ്ട് ഡോ. പി ജി ആനിക്കു പണത്തിന്റെ ചെക്ക് കൈമാറി. കൂടാതെ രോഗികള്‍ക്ക് ഒരു ദിവസത്തെ ഭക്ഷണത്തിന്റെ ചെലവിനുള്ള തുകയും ഇവര്‍ നല്‍കി.
'നാളെ ഞങ്ങള്‍ വിവാഹിതരാവാന്‍ പോവുകയാണെന്ന' ആഷിക് അബുവിന്റെ പ്രഖ്യാപനം നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് സ്വീകരിച്ചത്. മഹാരാജാസിലെ പഠനകാലത്ത് ആശുപത്രിയുമായുണ്ടായ 'രക്തദാനബന്ധം' വിവരിച്ച് ആഷിക് വാചാലനായി. അതില്‍ സന്തോഷമുണ്ടെന്നും അര്‍ബുദരോഗത്തിന്റെ വേദനയില്‍ കഴിയുന്നവര്‍ക്ക് ഒരു സാന്ത്വനമാവാന്‍ ഈ സംഭാവന കൊണ്ട് കഴിയുമെങ്കില്‍ നല്ലൊരു കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
പണം കൈമാറല്‍ പൊതുപരിപാടിയാക്കാന്‍ ഉദ്ദേശ്യമുണ്ടായിരുന്നില്ല. എന്നാല്‍, ഇത് മറ്റുള്ളവര്‍ക്കു പ്രേരണയാവണം എന്ന പി രാജീവ് എം.പിയുടെ അഭ്യര്‍ഥന മാനിച്ചാണ് അതിനു തയ്യാറായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് വഴി സംഭാവനയുടെ കാര്യം വെളിപ്പെടുത്തിയപ്പോള്‍ മികച്ച പ്രതികരണമാണ് ഉണ്ടായതെന്ന് റിമ പറഞ്ഞു.
സത്യജിത്ത് റേയുടെ ഭാര്യ എഴുതിയ മൈ ലൈഫ് വിത്ത് സത്യജിത്ത് റേ എന്ന പുസ്തകം രാജീവ് എം.പി. വിവാഹസമ്മാനമായി ഇരുവര്‍ക്കും നല്‍കി. ആശുപത്രി ഭാരവാഹികളുടെ ഉപഹാരം ഡോ. ആനിയും സമര്‍പ്പിച്ചു.
ഹൈബി ഈഡന്‍ എം.എല്‍.എയും ചടങ്ങില്‍ സംബന്ധിച്ചു. കാക്കനാട് രജിസ്റ്റര്‍ ഓഫിസില്‍വച്ചാണ് ആഷികും റിമയും വെളളിയാഴ്ച രാവിലെ വിവാഹിതരാവുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment