Latest News

കല്യാണത്തിനെത്തിയ വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തിയ ആര്‍.എസ്.എസുകാര്‍ക്കെതിരെ കേസ്‌

മഞ്ചേശ്വരം: സഹപാഠിയുടെ മൈലാഞ്ചി കല്യാണത്തിനെത്തിയ വിദ്യാര്‍ത്ഥിനികളെ കല്യാണ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ നേതാക്കളുള്‍പെടെ 12 യുവമോര്‍ച്ച - ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു.

യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി കോടിബയലിലെ ഭരത് (26), ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ശ്രീജിത്ത് (25), അഭിഷേക് (24) എന്നിവര്‍ക്കും കണ്ടാലറിയുന്ന ഒമ്പത് പേര്‍ക്കെതിരെയുമാണ് കേസ്. മംഗലാപുരത്ത് നിന്നെത്തിയ മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥികളെയാണ് കോടിബയലിലെ സഹപാഠിയുടെ വീട്ടില്‍ കയറി സംഘം ഭീഷണിപ്പെടുത്തിയത്. വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ടവരാണ് വിദ്യാര്‍ത്ഥിനികള്‍.

കാറിലും ബൈക്കിലുമായെത്തിയ സംഘം വീട്ടില്‍ അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥിനികളോട് നാട്ടിലേക്ക് തിരിച്ചുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. വീട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ മഞ്ചേശ്വരം എസ്.ഐ ബിജു ലാലിന്റെ നേതൃത്വത്തിലെത്തിയ പോലീസിനെ കണ്ടപ്പോള്‍ സദാചാര പോലീസ് സംഘം സ്ഥലം വിടുകയായിരുന്നു.

പോലീസ് സംരക്ഷണത്തിലാണ് പിന്നീട് വിദ്യാര്‍ത്ഥിനികള്‍ മംഗലാപുരത്തേക്ക് തിരിച്ചുപോയത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.