Latest News

കുറുപ്പിന്റെ പേരുപറഞ്ഞ് ശ്വേതയുടെ മൊഴി


കൊച്ചി: പീതാംബര കുറുപ്പ് എം.പി തന്നെയാണ് പൊതുവേദിയില്‍ അപമാനിക്കാന്‍ ശ്രമിച്ചതെന്ന് ശ്വേത പൊലീസില്‍ മൊഴി നല്‍കി. കൊല്ലം ഈസ്റ്റ് പൊലീസാണ് ശ്വേതയില്‍ നിന്നും മൊഴിയെടുത്തത്.

ചടങ്ങില്‍ അനുവാദമില്ലാതെ പീതാംബര കുറുപ്പ് കടന്നു പിടിക്കാന്‍ ശ്രമിച്ചുവെന്നും താന്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നുവെന്നും ശ്വേത മൊഴിയില്‍ പറയുന്നു. മൊഴിയില്‍ കളക്ടര്‍ക്കെതിരെ പരാമര്‍ശമുള്ളതായി സൂചന.

സി.ഐ.സിസിലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയില്‍ എത്തി ഒന്നര മണിക്കൂര്‍ നേരം മൊഴിയെടുത്തത്. അന്വേഷണ സംഘത്തിനു പരാതി നല്‍കിയതിനു ശേഷം ശ്വേത ബംഗലൂരുവിലേയ്ക്കു പോയി.

ബംഗലൂരുവില്‍ നിന്നും മടങ്ങിയെത്തിയതിനു ശേഷം മുഖ്യമന്ത്രിയ്ക്കു പരാതി നല്‍കുമെന്നും പരാതിയില്‍ നിന്നും പിന്നോട്ട് പോകില്ലെന്നും തനിക്കുണ്ടായ അപമാനം മറക്കാനാകില്ലെന്നും ശ്വേത പറഞ്ഞു.

അതേസമയം, ഫോണില്‍ വിളിച്ച് പരാതി പറഞ്ഞെന്ന ശ്വേതാ മേനോന്റെ ആരോപണം ജില്ലാ കളക്ടര്‍ വീണ്ടും നിഷേധിച്ചു. ഒരു ഫോണിലൂടെയും ശ്വേത തന്നെ വിളിച്ച് പരാതി പറഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ വി മോഹനന്‍ പറഞ്ഞു. ശ്വേതയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെങ്കില്‍ വീണ്ടും ക്ഷമ ചോദിക്കുന്നതായി അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് ജില്ലാ കളക്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറിയേക്കും.

കൊല്ലത്തു നടന്ന പ്രസിഡന്റ്‌സ് ട്രോഫി വള്ളം കളിയുടെ വേദിയിലാണ് ശ്വേതയ്ക്ക് നേരെ അപമാനശ്രമം നടന്നത്. ദൃശ്യങ്ങളില്‍ അപമാനിക്കാന്‍ ശ്രമിച്ചത് പീതാംബര കുറുപ്പ് എം.പിയാണെന്ന് തെളിഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം ഈ ആരോപണം നിഷേധിച്ചു. എന്നാല്‍ എല്ലാ മാധ്യമങ്ങളിലും ശ്വേത കാറില്‍ ഇറങ്ങിയതു മുതലുള്ള ദൃശ്യങ്ങള്‍ കാണിക്കുന്നുണ്ട്. ഇതില്‍ നിന്നെല്ലാം വ്യക്തമാണ് ശ്വേതയെ ശല്യപ്പെടുത്തിയത് പീതാംബര കുറുപ്പ് എം.പി തന്നെയാണെന്ന്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.