Latest News

ചപ്പാരപ്പടവ് ഇന്ദിരാഭവന് നേരെ കരിഓയില്‍ പ്രയോഗം


ചപ്പാരപ്പടവ്: ചപ്പാരപ്പടവ് മണ്ഡലം കമ്മിറ്റി ഓഫീസായ ഇന്ദിരാഭവന് നേരെ കരിഓയില്‍ പ്രയോഗം.
ഓഫീസിന്റെ മുന്‍വശത്തെ ചുവര് മുഴുവന്‍ കരിഓയില്‍ ഒഴിച്ച് വികൃതമാക്കിയിട്ടുണ്ട്. ഷട്ടറിനിടയിലൂടെ കരിഓയില്‍ ഓഫീസിനകത്ത് ഒലിച്ചിറങ്ങി തളം കെട്ടിക്കിടപ്പുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.

സി.പി.എമ്മുകാരാണ് അക്രമത്തിന് പിറകിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മൂന്ന് വര്‍ഷം മുമ്പും ഓഫീസിന് നേരെ കരിഓയില്‍ പ്രയോഗം നടന്നിരുന്നു. രണ്ടുവര്‍ഷം മുമ്പ് ജനല്‍ ചില്ലുകള്‍ അടിച്ചുപൊട്ടിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ സതീശന്‍ പാച്ചേനി, ടി. ജനാര്‍ദ്ദനന്‍, കെ.എം. പ്രകാശന്‍, പി.ടി. ജോണ്‍, മനോജ് ശാസ്താംപടവില്‍, മുസ്ലിംലീഗ് നേതാവ് ഒ.പി. ഇബ്രാഹിം കുട്ടി മാസ്റ്റര്‍ എന്നിവര്‍ ഓഫീസ് സന്ദശിച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, chapparakadave, Indira Bhavan, Congress

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.