ആലക്കോട്: രാഷ്ട്രീയ സംഘര്‍ഷങ്ങളും വിവാദങ്ങളും അരങ്ങ് തകര്‍ക്കുന്നതിനിടെ ആലക്കോട് സി.ഐ: എം.എ. മാത്യുവിനെ സ്ഥലം മാറ്റി. വ്യാഴാഴ്ച രാത്രി 12 മണിയോടെ തിരുവനന്തപുരത്ത് നിന്നുള്ള അടിയന്തര സന്ദേശത്തിലൂടെയാണ് സി.ഐയെ സ്ഥലം മാറ്റിയത്. പകരം സ്റ്റേഷന്‍ നല്‍കാതെയും ആലക്കോട് പകരം നിയമനം നടത്താതെയുമാണ് സി.ഐയെ സ്ഥലം മാറ്റിയത്.
അടിയന്തരമായി പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നെടുവോട് ഉടലെടുത്ത സംഭവ വികാസങ്ങളെ തുടര്‍ന്ന് മുസ്‌ലിംലീഗുമായി ഇടഞ്ഞതാണ് സി.ഐയുടെ സ്ഥലം മാറ്റത്തില്‍ കലാശിച്ചത്. ലീഗ് പ്രവര്‍ത്തകരെ രാത്രി വീട് കയറി അറസ്റ്റ് ചെയ്തതിനെ ചൊല്ലി സി.ഐയും പ്രാദേശിക ലീഗ് നേതൃത്വവും ഇടഞ്ഞിരുന്നു.
സി.ഐക്കെതിരെ നടപടി എടുക്കാത്തതിനാല്‍ കണ്ണൂരില്‍ ലീഗ് കണ്‍വെന്‍ഷനില്‍ ബഹളം നടത്തുകയും ഇതേ തുടര്‍ന്ന് നടുവില്‍, ആലക്കോട് മേഖലയിലെ ഏഴ് നേതാക്കളെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് സി. ഐക്കെതിരെ നടപടി എടുപ്പിക്കാന്‍ ലീഗ് നേതൃത്വം ശ്രമിച്ചു വരികയായിരുന്നുവെങ്കിലും ആഭ്യന്തരവകുപ്പ് വഴങ്ങിയിരുന്നില്ല.
തുടര്‍ന്ന് ലീഗ് നേതൃത്വം വ്യാഴാഴ്ച തിരുവനന്തപുരത്തെത്തി മളാംകുഴി അലി ഉള്‍പ്പെടെയുള്ള മന്ത്രിമാരെക്കൊണ്ട് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനില്‍ സമ്മര്‍ദ്ദം ചെലുത്തിയതിന് ശേഷമാണ് സ്ഥലമാറ്റ ഉത്തരവുണ്ടായത്. കോളിളക്കം സൃഷ്ടിച്ച നെല്ലിപ്പാറ പീഡനക്കേസ് ഉള്‍പ്പെടെ ഒട്ടേറെ കേസുകള്‍ തെളിയിച്ച് ശ്രദ്ധേയനായ സി.ഐ: മാത്യു ചിറ്റാരിക്കല്‍ സ്വദേശിയാണ്. ചാര്‍ജെടുത്ത് അധികകാലമാകുന്നതിന് മുമ്പാണ് സ്ഥലം മാറ്റം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Alakkode, C.I.M.A.Mathew

No comments:
Post a Comment