തളിപ്പറമ്പ്: പട്ടുവം അരിയിലില്‍ മുസ്ലിം ലീഗുകാര്‍ അതിക്രമിച്ചുകടന്ന് പച്ചച്ചായമടിച്ച സി.പി.എം. ബ്രാഞ്ച്കമ്മിറ്റി ഓഫീസ് കെട്ടിടം വെള്ളപൂശി. പട്ടുവത്തുചേര്ന്ന പ്രാദേശിക സര്‍വകക്ഷിയോഗ തീരുമാനപ്രകാരം ബുധനാഴ്ച രാവിലെയാണ് പച്ചമാറ്റി കെട്ടിടത്തിന്റെ നിറം വെള്ളയാക്കിയത്.
ആഗസ്ത് 23ന് രാത്രിയാണ് ഒരുസംഘം ആളുകള്‍ സി.പി.എം. ഓഫീസ് കെട്ടിടത്തിന് പച്ചച്ചായമടിച്ചത്. ഇത് വന്‍ പ്രതിഷേധത്തിനിടയാക്കി.
അരിയില്‍ പ്രദേശത്ത് വീണ്ടും സമാധാനാന്തരീക്ഷം നഷ്ടപ്പെടുമെന്ന് കണ്ടെത്തിയതിനാല്‍ തളിപ്പറമ്പ് താലൂക്കോഫീസില്‍ ഒക്ടോബര്‍ നാലിന് ജെയിംസ് മാത്യു എം.എല്‍.എ.യുടെ സാന്നിധ്യത്തില്‍ സര്‍വകക്ഷി സമാധാനകമ്മിറ്റി യോഗം ചേര്‍ന്നു. ആ യോഗതീരുമാനപ്രകാരം വീണ്ടും പട്ടുവം പഞ്ചായത്തോഫീസില്‍ പ്രാദേശികനേതാക്കളെ പങ്കെടുപ്പിച്ച് സര്‍വകക്ഷി സമാധാനകമ്മിറ്റി യോഗം ചേര്‍ന്നാണ് പച്ചനിറം മാറ്റാന്‍ തീരുമാനിച്ചത്. മുസ്ലിം ലീഗ് നേതാക്കളും യോഗതീരുമാനത്തെ സ്വാഗതം ചെയ്തതോടെ അരിയിലിലെ പ്രശ്നത്തിന് പരിഹാരമാവുകയായിരുന്നു.

കെട്ടിടത്തില്‍ അതിക്രമിച്ചുകടന്ന് പെയിന്റടിച്ച സംഭവത്തില്‍ 10 മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് കേസെടുത്തിരുന്നു. നാലുപേര്‍ റിമാന്‍ഡിലാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment