കാഞ്ഞങ്ങാട്: വി.എച്ച്.പി. നേതാവ് പ്രവീണ്‍ തൊഗാഡിയക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസെടുത്ത കേസില്‍ മേല്‍വിലാസമില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി കുറ്റപത്രം തിരിച്ചയച്ചു.
2011 ഏപ്രില്‍ 30ന് കാഞ്ഞങ്ങാട്ട് നടന്ന ഹിന്ദു ഐക്യവേദി സമ്മേളനത്തില്‍ വര്‍ഗീയവികാരം ഇളക്കിവിടുന്നതരത്തില്‍ പ്രസംഗിച്ചുവെന്നാണ് പ്രവീണ്‍ തൊഗാഡിയക്കെതിരെയുള്ള കേസ്. ഹൊസ്ദുര്‍ഗ് പോലീസായിരുന്നു കേസെടുത്തത്.
കുറ്റപത്രത്തില്‍ പ്രവീണ്‍ തൊഗാഡിയ എന്ന പേരുമാത്രമേ ഉണ്ടായിരുന്നുള്ളൂ. മുഴുവന്‍ വിലാസമെഴുതി കുറ്റപത്രം മാറ്റിസമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് (ഒന്ന്) കോടതി കുറ്റപത്രം തിരിച്ചയച്ചത്.
പ്രസംഗത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും പോലീസ് വീഡിയോവില്‍ പകര്‍ത്തിയിരുന്നു. ഉന്നത പോലീസുദ്യോഗസ്ഥര്‍ ഈ വീഡിയോ പരിശോധിച്ച ശേഷമായിരുന്നു കേസ് റജിസ്റ്റര്‍ചെയ്തത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment