വ്യക്തിപരമായാണ് പരാതി നല്‍കുന്നത്. ഇതില്‍ രാഷ്ട്രീയമൊന്നുമില്ല-ശ്വേത പറഞ്ഞു. കൊല്ലത്തെ സംഭവത്തെക്കുറിച്ച് കളക്ടറോട് പരാതി പറഞ്ഞിരുന്നു. എന്നാല്‍ , ഞാന്‍ പരാതി പറഞ്ഞില്ലെന്ന് കളക്ടര്‍ കള്ളം പറയുകയാണ്. തന്നെ കള്ളം പറയുന്ന ആളായാണ് ചിത്രീകരിക്കുന്നത്. ഞാന്‍ കള്ളം പറയുന്ന ആളല്ല. ഇത് ഏറെ വേദനാജനകമാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ വിതുമ്പിക്കരഞ്ഞുകൊണ്ട് ശ്വേത പറഞ്ഞു. ശ്വേത ഇപ്പോഴും ആ സംഭവത്തിന്റെ നടുക്കത്തില്‍നിന്ന് മോചിതയായിട്ടില്ലെന്ന് ശ്രീവത്സന്‍ മേനോന്‍ അറിയിച്ചു.
പീതാംബരക്കുറുപ്പിന്റെ ഫോണില്‍ നിന്നാണ് കളക്ടര്‍ വിളിച്ചതെന്ന് ശ്രീവത്സന്‍ മേനോന്‍ പറഞ്ഞു.
തുടര്‍നടപടികള്‍ ബന്ധുക്കളുമായും താരസംഘടനയായ 'അമ്മ'യുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നാണ് ശ്വേത ശനിയാഴ്ച കാലത്ത് പറഞ്ഞത്.
ശ്വേതയുടെ പരാതി അസത്യമാണെന്നാണ് ആരോപണവിധേയനായ പീതാംബരക്കുറുപ്പിന്റെ പ്രതികരണം. രാഷ്ട്രീയക്കാരനായ തനിക്കെതിരെ മനപ്പൂര്‍വമൊരു കള്ളക്കഥ ചമച്ചതാണ്. അത് താന്‍ തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.ആര്‍ ടി.സി. ബസ്‌സ്റ്റേഷന് മുന്നിലെ വേദിയില്‍ ഉദ്ഘാടനച്ചടങ്ങില്‍ കയറിയതുമുതല്‍ ഇറങ്ങുംവരെയും അപമാനശ്രമം ഉണ്ടായിയെന്ന് ശ്വേത പറയുന്നു. വള്ളംകളി മുഴുവന്‍ സമയവും ആസ്വദിക്കാനെത്തിയ ശ്വേത സംഭവത്തെത്തുടര്‍ന്ന് സങ്കടത്തോടെ ഹോട്ടല്‍മുറിയിലേക്ക് പെട്ടെന്നു മടങ്ങി. ഹോട്ടലിലെത്തിയ ആര്‍ ഡി.ഒ.യോട് ശ്വേത കരഞ്ഞുകൊണ്ടാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. കളക്ടറോടും സംഭവം വിശദീകരിച്ചു.
കൊല്ലത്തെ ചടങ്ങിന് മതിയായ സുരക്ഷ ഉറപ്പാക്കിയില്ലെന്ന് ശ്വേതയ്ക്കു പരാതിയുണ്ട്. നിരവധി ചടങ്ങുകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്ന് താരം പറയുന്നു. വേദിയില്‍ നല്ല തിക്കും തിരക്കും ഉണ്ടായിരുന്നു. തനിക്ക് അപരിചതനായ ഒരാള്‍ തന്റെ സുരക്ഷയില്‍ ഇത്ര താത്പര്യം കാട്ടിയതെന്തിനെന്നും ശ്വേത ചോദിക്കുന്നു.
നടന്‍ കലാഭവന്‍ മണി, പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരടക്കം പ്രമുഖരുടെ സാന്നിധ്യം വള്ളംകളിക്കുണ്ടായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,


No comments:
Post a Comment