Latest News

ശ്വേതാമേനോന്‍ യുവാക്കളെ വഴിതെറ്റിച്ച അഭിനയറാണിയെന്ന് തോക്ക് സ്വാമി


തിരുവനന്തപുരം: കൊല്ലത്തെ പൊതുപരിപാടിയില്‍ ശ്വേതാമേനോനെ അപമാനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിന്റെ അലയൊലികള്‍ മലയാളക്കരയെ പിടിച്ചുകുലുക്കുന്നതിനിടയില്‍ ശ്വേതാമേനോനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി തോക്ക് സ്വാമി എന്ന പേരില്‍ വിവാദനായകനായ സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ രംഗത്തെത്തി. മലയാളത്തിലെ ഒരു ഓണ്‍ലൈന്‍ പത്രത്തിലാണ് തോക്ക് സ്വാമിയുടെ വിവാദ ലേഖനം

രതിനിര്‍വ്വേദം എന്ന ചിത്രത്തിലൂടെ യുവാക്കളെ വഴിതെറ്റിക്കുകയും മുതിര്‍ന്ന സ്ത്രീകളോട് ലൈംഗിക ആസക്തിയും പ്രായഭേദമന്യേയുള്ള രതിക്രീഡകള്‍ക്കും ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത കേരളം കണ്ട ഏറ്റവും വലിയ ലൈംഗിക അഭിനയ റാണിയായ ശ്വേത മേനോന്റെ ചിന്താഗതിയും വിവാദവും തികച്ചും ദു:ഖകരം. താലികെട്ടിയവന്റെ കുഞ്ഞിനെ ഗര്‍ഭം ചുമക്കുകയും അതേസമയം മറ്റൊരാളായ ബിജു മേനോനെ കൊണ്ട് തന്റെ വയറിലും മറ്റും ചുംബിപ്പിക്കുകയും ചെയ്ത ആത്മാഭിമാനമില്ലാത്ത ഒരു നടിയുടെ കൈയില്‍ പിതാംബരക്കുറുപ്പ് എം പി പിടിച്ചതാണോ ഇത്രവലിയ കുറ്റം. 

അതേസമയം അവരുടെ ചിത്രത്തിലും മറ്റും അവരെ തിരിച്ചും മറിച്ചും കമഴ്ത്തിയും കിടത്തി ചവിട്ടി കീറിയതിലൊന്നും ആ സെക്‌സ് ബോംബിന് ഒരു പരാതിയും ആരോടുമില്ലായിരുന്നോയെന്ന് സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ് ചോദിക്കുന്നു.
മൂന്നരക്കോടി ജനങ്ങള്‍ ദൃശ്യമാധ്യമങ്ങളില്‍ കൂടി കാണുന്നóവന്‍സദസില്‍ വെച്ച് ഇതുപോലൊരു കര്‍മ്മം നടത്തിയാല്‍ അതുലോകം മുഴുവന്‍ കാണുമെന്നുള്ള ബോധം ഇല്ലാതാവനാണോ കരുണാകരനെ ലീഡര്‍ ആക്കിയ സ്വര്‍ണ്ണ നാവുള്ള പീതാംബരക്കുറുപ്പ്. സമൂഹത്തിന് വേണ്ടി വിവാഹ ജീവിതം പോലും മാറ്റിവച്ച ഒരു ഭീഷ്മാചാര്യരെന്ന പോലെ ജീവിക്കുന്ന ആ സാധു മനുഷ്യനെ അപമാനിച്ച ഒരു സിനിമ അഴിഞ്ഞാടിയെ അനുകൂലിക്കുന്ന പിതൃശൂന്യരോട് ഏതുഭാഷയില്‍ മറുപടി പറയാനാകുമെന്നുള്ള ആശങ്കയിലാണ് താനെന്ന് ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ ലേഖനത്തില്‍ പറയുന്നു.

വിവാദസംഭവത്തെ ആസ്പദമാക്കിയുള്ള വിഷയത്തിന്റെ സത്യാവസ്ഥ വീഡിയോ കണ്ടാല്‍ വ്യക്തമാകും. പീതാംബരക്കുറുപ്പും കലാഭവന്‍ മണിയും ശ്വേതയും ജനങ്ങളെ അഭിസംബോധന നടത്തി വേദിയില്‍നിന്നിരുന്നു. ശ്വേതയുടെ മാംസള ഭാഗങ്ങള്‍ കാണുവാനായിരുന്നു യഥാര്‍ഥത്തില്‍ ജനം അവിടെ കൂടുതലായും തടിച്ചുകൂടിയത്. വേദിയില്‍ അധികം നേരം നില്‍ക്കാന്‍ കൂട്ടാക്കാതെ സ്ഥലം വിടാന്‍ തുനിഞ്ഞ ശ്വേതയുടെ കൈയില്‍ ഒരു പിതാവിനെ പോലെ പിടിച്ചുകൊണ്ട് മോളെ അഞ്ചു നിമിഷം കൂടി നില്‍ക്കൂ, മോള് പോയാല്‍ ജനം വേദി വിട്ടുപോകുമെന്ന് പറഞ്ഞ ഒരു വ്യക്തിയെ ഇത്രക്ക് അപമാനിക്കാന്‍ എന്താണ് ഇരിക്കുന്നത്. പീതാംബര കുറുപ്പ് ശ്വേതയുടെ സ്വകാര്യഭാഗങ്ങളില്‍ ഒന്നുമല്ലല്ലോ കയറിപ്പിടിച്ചത്. കൈയിലൊണ് പിടിച്ചതിന് ഇത്രമാത്രം കോലാഹലങ്ങള്‍ ഉണ്ടാക്കുന്ന സദാചാരവാദികള്‍ക്ക് കാത്തിരുന്നു കിട്ടിയ ഒരു ചാകരയായിരുന്നു പീതാംബരക്കുറുപ്പെന്ന് സ്വാമി അഭിപ്രായപ്പെടുന്നു.
സമൂഹത്തില്‍ അച്ഛന്‍ തോണ്ടി അമ്മാവന്‍ പിടിച്ചു എന്നൊക്കെ പറഞ്ഞു വളരെ നല്ലപിള്ള ചമയുó ഒരു കൂട്ടം സ്ത്രീ സമൂഹമുണ്ട് അതിലും കഷ്ട്ടമായിപ്പോയി ശ്വേതയുടെ ഈ വിവാദം. വിവാദമുണ്ടാക്കി ഭീഷണിപ്പെടുത്തി പണം ഈടാക്കുന്ന സ്ത്രീകളുടെ പുതിയ തന്ത്രമാണോ ഇതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. അതോ പീതാംബരക്കുറുപ്പിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ അസൂയപൂണ്ട ഏതെങ്കിലും വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ വേണ്ടിയാണോ ശ്വേതയുടെ ഈ പുതിയ അഭിനയമെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. രതിനിര്‍വ്വേദം, കളിമണ്ണ് തുടങ്ങിയ പല ചിത്രങ്ങളിലൂടേയും അശ്ലീലതയും നഗ്നതയും കാണിച്ച് വിവാദം ഉണ്ടാക്കി അതിലൂടെ പ്രശസ്തിയും ധനവും നേടുകയും ചെയ്യുന്ന മൂന്നാംകിട സ്ത്രീകളുടെ മാന്യതപോലുമില്ലാത്ത ശ്വേതയുടെ മാനസിക ചിന്താഗതി വളരെ വ്യത്യസ്തവും വിചിത്രവുമാണ്. പ്രശസ്തിക്കും പണത്തിനും വേണ്ടി നാലു പേരുടെ മുന്നില്‍ അടിവസ്ത്രം അഴിക്കാനും അഴിഞ്ഞാടാനും അറപ്പില്ലാത്ത ഒരു അഭിനേത്രിക്ക് അറിയില്ലñ പീതാംബരക്കുറുപ്പെന്ന കര്‍പ്പൂരത്തുളസിയുടെ മഹത്വം.

ഒരു നല്ല കുടുംബത്തില്‍ ജനിച്ചവളായിരുന്നെങ്കില്‍ സിനിമയിലും മറ്റും ഇതുപോലെ അഴിഞ്ഞാടാന്‍ ശ്വേത പോകുമായിരുന്നോ. പിതാവിന്റെ മഹത്വം അറിഞ്ഞവള്‍ക്കല്ലേñ പ്രായമായവരെ പിതാവിനെ പോലെ കാണാന്‍ സാധിക്കുകയുള്ളൂ. പ്രായഭേദമന്യേ സര്‍വത്രസമയവും വ്യഭിചാരികളായ പല സിനിമക്കാരുടെ കൂടെ അഴിഞ്ഞടുന്നവര്‍ക്ക് അച്ഛന്‍ തൊട്ടാലും അനുജന്‍ തൊട്ടാലും അത് അശ്ലീലമായേ തോന്നൂ.. മനുഷ്യന്റെ ചില തോന്നല്‍ മാറ്റുക വളരെ പ്രയാസമാണ്. ഈ വിഷയം ഇത്രയും വഷളാക്കിയത് കൊല്ലത്തെ ചില മാധ്യമ അസത്തുകളാണ്. പീഡന അശ്ലീല വിഷയങ്ങള്‍ ചാനലിലൂടെ വിളമ്പിയാല്‍ മലയാളി അത് വളരെ രുചിയോടും ആര്‍ത്തിയോടും നക്കിത്തിന്നുമെന്ന് മനസ്സിലാക്കി ഇത്തരം പിതൃശൂന്യത കാണിച്ചാല്‍ അധികം നാള്‍ മാധ്യമങ്ങളില്‍ð ജോലി ചെയ്യേണ്ടിവരില്ല. പ്രഭുദ്ധരായ ജനങ്ങള്‍ സത്യങ്ങള്‍ നല്ലതുപോലെ മനസ്സിലാക്കാതെ പ്രതികരിക്കരുതെന്നും ഒരു നിരപരാധിയെ പിച്ചിചീന്തുന്നത് ധര്‍മ്മമല്ലെന്നും ഓര്‍ക്കുന്നത് നല്ലതെന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് സ്വാമിയുടെ ലേഖനം അവസാനിക്കുന്നത്.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.