സലിമും ഭാര്യയും കുറേനാളായി മുംബയിലെ ഫ്ളാറ്റിലാണ് താമസം. സലിം നാലുവർഷമായി അവിടെ ബിസിനസ് നടത്തുകയാണ്. ബിസിനസിൽ സഹായികളായ മറാത്തി സുഹൃത്തുക്കൾക്കുതന്നെ കാഴ്ചവച്ചുവെന്നാണ് യുവതിയുടെ പരാതി. ഇതേച്ചൊല്ലി വഴക്കിട്ടതിനെത്തുടർന്ന് ഏകമൾക്കൊപ്പം ഇരുവരും അടുത്തിടെ നാട്ടിലെത്തി. പിന്നാലെ മറാത്തികളും കേരളത്തിലെത്തുകയായിരുന്നു. വീട്ടിൽവന്ന് ശല്യപ്പെടുത്തിയതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്.
റൂറൽ എസ്.പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സലിമിനെ വെള്ളിയാഴ്ച നെടുമങ്ങാട് എസ്.ഐ ബൈജുവിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു. വിവരമറിഞ്ഞ മറാത്തികൾ മുംബയ്ക്ക് വണ്ടികയറിയതായാണ് സൂചന. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി പരാതി സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു. സലിമിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment