Latest News

22 മോഷ്ടാക്കള്‍ ജയിലിനു പുറത്തിറങ്ങി: ജാഗ്രത പാലിക്കണമെന്നു പോലീസ്‌


തലശേരി: കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിവിധ ജയിലുകളില്‍ നിന്നായി 22 മോഷ്ടാക്കള്‍ ജാമ്യത്തിലും ശിക്ഷകഴിഞ്ഞും പരോളിലുമായി പുറത്തിറങ്ങിയിട്ടുള്ള സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നു പോലീസ്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിലാണു കുപ്രസിദ്ധ മോഷ്ടാക്കളുള്‍പ്പെടെ വിവിധ മോഷണക്കേസുകളിലെ പ്രതികളായ 22 പേര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍, കാസര്‍കോട്, കണ്ണൂര്‍ സബ് ജയിലുകള്‍ എന്നിവിടങ്ങളില്‍നിന്നു പുറത്തിറങ്ങിയിട്ടുള്ളത്.

ഈ സംഘത്തില്‍ പെട്ടവരാണു കഴിഞ്ഞദിവസം അഴിയൂരിലും കൂത്തുപറമ്പിലും കവര്‍ച്ച നടത്തിയതെന്നാണു പോലീസിന്റെ നിഗമനം. മോഷ്ടാക്കള്‍ കൂട്ടത്തോടെ പുറത്തിറങ്ങിയിട്ടുള്ളതിനാല്‍ വീട് വിട്ട് പുറത്തുപോകുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നു തലശേരി പ്രിന്‍സിപ്പല്‍ എസ്‌ഐ എം.പി. ആസാദ് പറഞ്ഞു. വീട് പൂട്ടി പുറത്തു പോകുന്നവര്‍ വിവരം അടുത്ത പോലീസ് സ്‌റ്റേഷനില്‍ നിര്‍ബന്ധമായും അറിയിക്കണം. കൂടുതല്‍ ദിവസം മാറി നില്‍ക്കുകയാണെങ്കില്‍ വീട്ടിലുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ സൂക്ഷിക്കണം. വീട്ടില്‍ അളില്ലാത്ത വിവരം അയല്‍വാസികളെ അറിയിക്കണം. കൂടാതെ വീടിനു മുന്നില്‍ ദിനപത്രങ്ങള്‍ എടുക്കാതെ കിടക്കുന്നത് ഒഴിവാക്കണം.

രാത്രികാലങ്ങളില്‍ വീട്ടില്‍ ലൈറ്റിടാനുള്ള സംവിധാനം ഏര്‍പ്പെടുത്തണം. മോഷ്ടാക്കള്‍ വീട്ടിനുള്ളിലേക്കു കയറാന്‍ പാകത്തിലുള്ള ഗോവണികളും മറ്റും ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും പോലീസ് പറഞ്ഞു. പുതിയ സാഹചര്യത്തില്‍ ടൗണിലും പരിസരത്തും പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.