Latest News

റവന്യൂ ജില്ലാ കലോത്സവ ഫണ്ട്‌ സമാഹരണം തുടങ്ങി

കുമ്പള : കുമ്പള ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന അമ്പത്തിനാലാമത്‌ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവ ഫണ്ട്‌ സമാഹരണം ജില്ലാ കളക്ടര്‍ മുഹമ്മദ്‌ സഗീര്‍ ഉദ്‌ഘാടനം ചെയ്‌തു.

ഇന്‍ഡ്യാന ആശുപത്രി വൈസ്‌ ചെയര്‍മാന്‍അബ്ദുല്‍ലത്തീഫ്‌ ആദ്യ സംഭാവന കൈമാറി. അഡ്വ. ഫരീദ അധ്യക്ഷത വഹിച്ചു. എന്‍ എ നെല്ലിക്കുന്ന്‌ എം എല്‍ എ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ അഡ്വ. പി പി ശ്യാമളാദേവി, ത്രിതല പഞ്ചായത്ത്‌ പ്രതിനിധികള്‍, സംഘാടകസമിതി അംഗങ്ങള്‍ സംബന്ധിച്ചു.
ഡിസംബര്‍ 31 മുതല്‍ 2014 ജനുവരി 5 വരെയാണ്‌ കലോത്സവം.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.