Latest News

ഒറ്റയ്ക്ക് താമസിച്ച വൃദ്ധ കൊല്ലപ്പെട്ട നിലയില്‍

ആലുവ: ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയെ സ്വന്തം വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആലുവ മണലിമുക്ക് ശിവഗിരിയില്‍ കിഴക്കംപിള്ളി വീട്ടില്‍ നബീസ (65) ആണ് മോഷണ ശ്രമത്തിനിടെ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. രണ്ടു ദിവസമായി നബീസയെ പുറത്ത് കാണാതിരുന്നപ്പോള്‍, ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ തൊട്ടടുത്തുള്ള ബന്ധുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടത്. അഴുകിത്തുടങ്ങിയ മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചിരുന്നു.

ഇരുകൈകളും പിന്നിലേക്ക് കൂട്ടിക്കെട്ടിയ നിലയില്‍ ഒരു വശം ചെരിഞ്ഞ് കിടന്നിരുന്ന മൃതദേഹത്തില്‍ നിന്ന് പൊട്ടിയ സ്വര്‍ണമാലയുടെ കഷണം കണ്ടെടുത്തു. നബീസയുടെ വായില്‍ തുണി തിരുകിയിരുന്നു. തുറന്നുകിടന്ന അലമാരിയില്‍ നിന്ന് വസ്ത്രങ്ങള്‍ പുറത്തേക്ക് വലിച്ചുവാരിയിട്ടിരുന്നു. നൈറ്റി ധരിച്ചിരുന്ന നബീസയുടെ മൃതശരീരം അര്‍ദ്ധനഗ്‌നമായിരുന്നു. ശാരീരിക പീഡനം നടന്നോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. വൈദ്യുതി ഫ്യൂസ് ഊരി മാറ്റിയിരുന്നു. മൃതശരീരം കിടന്ന മുറിയില്‍ മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും വിതറിയിരുന്നു.

രണ്ട് വിവാഹം കഴിച്ചിട്ടുള്ള നബീസ രണ്ടും വേര്‍പെടുത്തിയ ശേഷം തനിച്ചാണ് താമസം. രണ്ടു വിവാഹത്തിലും നബീസയ്ക്ക് കുട്ടികളുണ്ടായിരുന്നില്ല. നേരത്തെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ താത്ക്കാലികമായി ജോലി ചെയ്തിരുന്നു. ഇപ്പോള്‍ ബന്ധുക്കളുടേയും എടത്തല പഞ്ചായത്തിന്റെയും ആശ്രയ സംരക്ഷണ പദ്ധതിയുടെയും സഹായത്തിലാണ് നബീസ.

റൂറല്‍ എസ്.പിയുടെ ചുമതലയുള്ള രഹസ്യാന്വേഷണ വിഭാഗം ഡിവൈ.എസ്.പി എ.അനില്‍കുമാര്‍, ആലുവ ഡിവൈ.എസ്.പി സനില്‍കുമാര്‍, സി.ഐമാരായ ബി.ഹരികുമാര്‍, എസ്.ജയകൃഷ്ണന്‍ എന്നിവര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവയുടെ സഹായത്തോടെ തെളിവെടുപ്പ് നടത്തി. പോലീസ് ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. സഹോദരങ്ങള്‍: സുലേഖ, സൈനബ, അലീന, മുഹമ്മദാലി, ഹമീദ്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.