കണ്ണൂര്‍: പോലിസ് കായികമേളയുടെ സമാപനച്ചടങ്ങിനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആക്രമിച്ച കേസില്‍ പ്രധാന പ്രതിയായ ഡി.വൈ.എഫ്.ഐ. കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസ് സെക്രട്ടറിയെ പോലിസ് അറസ്റ്റ് ചെയ്തു. പെരിങ്ങോം ഞെക്ലി സ്വദേശി കയാലത്ത് രജീഷിനെ(23)യാണ് ഇന്നലെ കോഴിക്കോട് പയ്യോളിയില്‍ വച്ചു പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
പി.എസ്.സി. എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷയെഴുതി മടങ്ങവെ രജീഷിനെ പയ്യോളി തുറവൂര്‍ ബി.ടി.എം.എച്ച്.എസ്. സ്‌കൂളിനു വെളിയില്‍നിന്ന് പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആക്രമണത്തിന്റെ വീഡിയോദൃശ്യങ്ങളില്‍ പതിഞ്ഞ ഇയാളുടെ ചിത്രം നേരത്തേ പോലിസിനു ലഭിച്ചിരുന്നെങ്കിലും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 78 ആയി. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരെ കല്ലും വടിയും മറ്റും എറിഞ്ഞ അഞ്ചുപേരില്‍ ഒരാളാണ് രജീഷെന്നു പോലിസ് അറിയിച്ചു.
നേരത്തേ തിരിച്ചറിഞ്ഞ തലശ്ശേരി നഗരസഭാ കൗണ്‍സിലര്‍ സി ഒ ടി നസീര്‍, ചുഴലി സഹകരണ ബാങ്ക് ഖജാഞ്ചി രാജേഷ്, ചെറുകാട് സ്വദേശി സിജു, മണല്‍ സ്വദേശി ദീപക് എന്നിവരെ ഇനിയും പിടികൂടാനായിട്ടില്ല. മുഖ്യമന്ത്രിക്കു പരിക്കേറ്റ സംഭവത്തില്‍ രണ്ട് എം.എല്‍.എമാര്‍ ഉള്‍പ്പെടെ 1500 പേര്‍ക്കെതിരേയാണു കേസെടുത്തിരുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment