Latest News

പ്രഥമ ഹജ്ജ്‌സംഘത്തിന് കരിപ്പൂരില്‍ സ്‌നേഹോഷ്മള സ്വീകരണം


കരിപ്പൂര്‍: പരിശുദ്ധ ഹജ്ജിന്റെ പുണ്യം നുകര്‍ന്ന് പുണ്യഭൂമിയില്‍നിന്നെത്തിയ പ്രഥമ ഹജ്ജ്‌സംഘത്തിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്‌നേഹോഷ്മള സ്വീകരണം.

മദീനയില്‍നിന്നു 148 പുരുഷന്മാരും 152 സ്ത്രീകളും ഉള്‍പ്പെടെ 300 ഹാജിമാരുമായുള്ള സൗദിഅറേബ്യന്‍ എയര്‍ലൈന്‍സിന്റെ എസ്.വി. 5464 ആദ്യ ഹജ്ജ് വിമാനം ഉച്ചകഴിഞ്ഞ് 3.15നാണ് കരിപ്പൂരിലെത്തിയത്. വിമാനമിറങ്ങിയ ഹാജിമാരെ കസ്റ്റംസ്, എമിഗ്രേഷന്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി ലഗേജും സംസം ജലവും നല്‍കിയാണു പുറത്തിറക്കിയത്.

കണ്‍വെയര്‍ ബെല്‍റ്റ് തകരാറിലായതിനാല്‍ ഹാജിമാരുടെ ബാഗേജ് അരമണിക്കൂര്‍ വൈകി. ഇതുമൂലം ഹാജിമാര്‍ക്ക് അഞ്ചുമണി കഴിഞ്ഞാണ് ബന്ധുക്കളുടെ അടുത്തെത്താനായത്. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ലഗേജുകള്‍, ഹജ്ജ് വോളന്റിയര്‍മാര്‍ കൃത്യമായ സ്ഥലത്ത് എത്തിച്ചതിനാല്‍ ഇവര്‍ക്കു ലഗേജ് തിരഞ്ഞുനടക്കേണ്ട ആവശ്യം വന്നില്ല.

സംഘത്തെ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാര്‍, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മൗലവി, ഡോ. ഇ കെ അഹമ്മദ്കുട്ടി, ഹജ്ജ് അസിസ്റ്റന്റ് സെക്രട്ടറി ഇ പി മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണു സ്വീകരിച്ചത്.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.