Latest News

പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കുറ്റിപ്പുറം: ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു. ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. പകരനെല്ലൂര്‍ കടവണ്ടി അഷറഫിന്‍്റെ മകന്‍ താഹിര്‍(13) , പേരശ്ശനൂര്‍ സ്വദേശി അബ്ദുള്‍ റസാഖിന്‍്റെ മകന്‍ മുഹമ്മദ് റാഫി (16) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാവിലെ എട്ടു മണിയോടെ പേരശ്ശനൂര്‍ അമ്പലകടവില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ ഒഴുക്കില്‍പെടുകയായിരുന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.