മലപ്പുറം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് പ്രണയം നടിച്ച് വിദ്യാര്‍ഥിനിയുടെ അഞ്ചുപവന്റെ ആഭരണങ്ങള്‍ തട്ടിയതായി പരാതി. ഓസ്‌ട്രേലിയിലാണ് ജോലിയെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ പരിചയപ്പെട്ടശേഷം യുവതിയുടെ ചിത്രങ്ങള്‍ കൈവശപ്പെടുത്തി. പിന്നീട് പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് നഗ്‌നചിത്രങ്ങള്‍ ആക്കി ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണത്രെ ആഭരണങ്ങള്‍ തട്ടിയത്.
കൂടാതെ പെണ്‍കുട്ടിയുടെ ഫേസ്ബുക്കിന്റെ പാസ്‌വേര്‍ഡ് കൈവശപ്പെടുത്തിയശേഷം ഈ ഫേസ്ബുക്കിലൂടെ പെണ്‍കുട്ടിയുടെ കൂട്ടുകാരികളുമായി ഇന്റര്‍നെറ്റിലൂടെ ചാറ്റ് ചെയ്ത് രഹസ്യങ്ങള്‍ അറിയുകയും ഇതുപയോഗിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്ത് പെണ്‍കുട്ടിയുടെ കൂട്ടുകാരികളെ ബ്ലാക്ക്‌മെയില്‍ ചെയ്തതായും പറയുന്നു.
പെണ്‍കുട്ടിയുടെ പിതാവ് പോലീസിന് നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. ഹില്‍പാലസ് സിഐ ബൈജു എം. പൗലോസിനാണ് അന്വേഷണച്ചുമതല. മലപ്പുറം സ്വദേശിയായ യുവാവ് നിരീക്ഷണത്തിലാണെന്നും പോലീസ് അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment