കോഴിക്കോട്: വി.എസ്. അച്യുതാനന്ദന്‍ ആദ്യം സ്വന്തം വീട് നന്നാക്കിയിട്ട് മതി മറ്റുള്ളവര്‍ക്കെതിരെ ആരോപണങ്ങള്‍ നടത്തുന്നതെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അച്യുതാനന്ദന്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വി.എസ്. നല്‍കിയ കേസുകള്‍ എല്ലാം തോല്‍ക്കുകയാണ്. അപ്പോഴാണ് പുതിയ ആരോപണങ്ങളുമായിട്ട് ഇറങ്ങിയിരിക്കുന്നത്. തക്കതായ സമയത്ത് അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കും. ഇപ്പോള്‍ ശത്രുസംഹാരം നടത്തുകയാണ് അദ്ദേഹം. ശത്രുക്കളുടെ കൂട്ടത്തില്‍ ഞാനുമുണ്ടാകും എന്ന കാര്യം തീര്‍ച്ചയാണ്. എന്നാല്‍ അക്കൂട്ടത്തില്‍ സ്വന്തം പാര്‍ട്ടിക്കാരുണ്ടോ എന്നത് അദ്ദേഹം വെളിപ്പെടുത്തണം- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എത്ര പേരെയാണ് അദ്ദേഹം ഈ ജീവിതകാലത്ത് ദ്രോഹിച്ചിരിക്കുന്നത്. കോഴിക്കോട്ട് രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യചെയ്തത് എന്റെ തലയില്‍ വെച്ചുകെട്ടാന്‍ശ്രമിച്ചു. അത് നടന്നില്ല. എന്റെ പ്രൈവറ്റ് സെക്രട്ടറി അബാസ് സേട്ടിന്റെ മരണംപോലും വിവാദമാക്കാന്‍ ശ്രമിച്ചു. അതില്‍ എനിക്കു പങ്കുണ്ട് എന്നും പറഞ്ഞു. എന്നാല്‍, മരിച്ച അന്ന് രാത്രി അദ്ദേഹത്തിന്റെ കൂടെ യാത്രചെയ്തിരുന്നത് ഒരു ഇടതുപക്ഷ എം.പി.യായിരുന്നു. ആളുടെ പേര് ഞാന്‍ പറയില്ല. അച്യുതാനന്ദന്റെ പ്രസ്താവനകേട്ട് ആ ഇടത് എം.പി. അത്ഭുതത്തോടെ എന്നോട് സംസാരിച്ചിരുന്നു. ആളുകളെ വേട്ടയാടുക എന്നത് മാത്രമാണ് അദ്ദേഹത്തിന് ഹരം-കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment