അതേസമയം ജനസമ്പര്‍ക്കപരിപാടിയുടെ വേദിയിലേക്ക് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധമാര്‍ച്ച് പോലീസ് തടഞ്ഞു. കളക്ടറേറ്റിനു മുമ്പില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. പ്രതിപക്ഷം സമരത്തെ തുടര്‍ന്ന് എഡിജിപി ശങ്കര്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്ക് ഒരുക്കിയിരിക്കുന്നത്. രണ്ടായിരത്തോളം പൊലീസുകാരെ സുരക്ഷയ്ക്കായി നിയമിച്ചിട്ടുണ്ട്. മുഖ്യവേദിയില്‍ ആറ് സിസിടിവി കാമറകളും കാവുങ്ങല്‍, മൂന്നാംപടി, എംഎസ്പിയ്ക്ക് സമീപത്തുള്ള പെട്രോള്‍ പമ്പ് എന്നിവിടങ്ങളിലും ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് മുഖ്യമന്ത്രിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മെറ്റല്‍ ഡിറ്റക്ടറും 22 സി.സി.ടിവി കാമറകളും നഗരത്തില്‍ സ്ഥാപിച്ചു. പരിശോധനകള്‍ക്കു ശേഷമാണ് ആളുകളെ ജനസമ്പര്‍ക്ക വേദിയിലേക്ക് കടത്തിവിടുന്നത്. പ്രദേശത്തേക്കുള്ള റോഡ് ഗതാഗതവും രാവിലെ ആറു മുതല്‍ നിയന്ത്രണവിധേയമാക്കി. കണ്ണൂരില്‍ മുഖ്യമന്ത്രിക്കുനേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment