കാസര്‍കോട്: അടിസ്ഥാനസൗകര്യങ്ങളേറെയുണ്ടായിട്ടും ദേശീയ ഗെയിംസില്‍ ഒരു വേദി പോലും അനുവദിക്കാതെ കാസര്‍കോടിനെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് സ്വാഭിമാന്‍ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ പുതിയ ബസ്സ്റ്റാന്റിലെ ഒപ്പുമരച്ചോട്ടില്‍ സംഘടിപ്പിച്ച സിഗ്‌നേച്ചര്‍ കാമ്പയിനില്‍ ഒപ്പ് ചാര്‍ത്താന്‍ മലയാളത്തിന്റെ പ്രിയ എഴുത്തുകാരി സാറ ജോസഫും എത്തി.
ഡോ. അംബികാസുതന്‍ മാങ്ങാട്, വി.വി പ്രഭാകരന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ക്യാമ്പ് നേരത്തെ പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് എം.ഒ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. പ്രൊഫ. വി. ഗോപിനാഥന്‍, മാഹിന്‍ കേളോട്ട്, ടി.എ ഷാഫി, കെ.എസ് അന്‍വര്‍ സാദത്ത്, എ.കെ ശ്യാംപ്രസാദ്, ഫാറൂഖ് കാസ്മി, മുഹമ്മദലി ഫത്താഹ്, ഷരീഫ് കാപ്പില്‍, റഹിം ചൂരി, നവാസ് പള്ളിക്കാല്‍, കെ.എ അബ്ദുല്ല, അജയന്‍ പരവനടുക്കം, നൗഫല്‍ തായല്‍, സലിം വെല്‍വിഷര്‍, തല്‍ഹത്ത്, അത്തീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
കാമ്പയിന്‍ വൈകുന്നേരം വരെ നീണ്ടുനിന്നു. 19ന് പഴയ ബസ്സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിക്കുന്ന റണ്‍ ബാക്ക് റണ്‍ പ്രതിഷേധ ഓട്ടത്തിന്റെ ഭാഗമായാണ് സിഗ്‌നേച്ചര്‍ ക്യാമ്പ് ഒരുക്കിയത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment