Latest News

മതപഠനകേന്ദ്രത്തില്‍ പത്തുവയസ്സുകാരന് മര്‍ദ്ദനം: അധ്യാപകനെതിരെ കേസ്

ഉദുമ: മതപഠനകേന്ദ്രത്തില്‍ താമസിച്ചു പഠിക്കുന്ന പത്തുവയസ്സുകാരനെ മര്‍ദ്ദിച്ച അധ്യാപകനെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു.

ഉദുമ പടിഞ്ഞാറുള്ള സ്വകാര്യ മതപഠനകേന്ദ്രത്തിലാണ് എടനീര്‍ സ്വദേശിയായ പത്തുവയസ്സുകാരന് മര്‍ദ്ദനമേറ്റത്. തുടയിലും, പുറത്തും, കൈക്കും മര്‍ദ്ദനമേറ്റകുട്ടി ചെങ്കള സഹകരണ ആസ്​പത്രിയില്‍ ചികിത്സയിലാണ്. മലപ്പുറം ജില്ലക്കാരനായ മുഹമ്മദ് സാജിദിനെതിരെയാണ് കേസ്.

പഠനത്തില്‍ പിന്നാക്കമായതിന്റെ പേരിലാണ് മകനെ അധ്യാപകന്‍  മര്‍ദ്ദിച്ചതെന്ന് പിതാവ് പറഞ്ഞു. കഴിഞ്ഞ ദിവസം പിതാവ് വിദ്യാലയത്തിലെത്തിയപ്പോഴാണ് കുട്ടി പരാതി പറഞ്ഞത്. ആസ്​പത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു.

ബേക്കല്‍ സ്റ്റേഷനിലെ എ.എസ്.ഐ. ശശി, പാരാ ലീഗല്‍ വോളന്റിയര്‍ ജയലക്ഷ്മി എന്നിവര്‍ ബുധനാഴ്ച വൈകുന്നേരം മതപഠനകേന്ദ്രത്തിലെത്തി മറ്റുകുട്ടികളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. 


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.