Latest News

ബൈക്കിനുമുകളില്‍ റോഡ് റോളര്‍കയറി മുന്നുവയസ്സുകാരി മരിച്ചു


മംഗലാപുരം: പിറകോട്ട് ഉരുണ്ടുവന്ന റോഡ് റോളറിനടിയില്‍ ബൈക്ക് കുടുങ്ങി മൂന്നുവയസുകാരി മരിച്ചു. കാര്‍ക്കളയിലെ മധുസൂദന ഭട്ടിന്റെയും ശ്രുതിയുടെയും മകള്‍ ശ്രാവണിയാണ് മരിച്ചത്. 

നരേന്ദ്രലക്ഷ്മി ജനാര്‍ദനക്ഷേത്രത്തിലെ പൂജാരിയായ ഭട്ട് ഭാര്യയും മകളുമൊത്ത് ബല്‍മനിലേക്ക് പോവുകയായിരുന്നു. റോഡ് റോളര്‍ പിറകോട്ടെടുത്തപ്പോള്‍ പിന്നിലുണ്ടായിരുന്ന ബൈക്കിനുമുകളിലൂടെ കയറി. ഭട്ടും ഭാര്യയും പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടെങ്കിലും കുഞ്ഞ് അപകടസ്ഥലത്തുതന്നെ മരിച്ചു.
പടുബിദ്രി-കാര്‍ക്കള ദേശീയപാത നാലുവരിയാക്കുന്ന പണിയാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍, പണിനടക്കുന്നതിന്റെ മുന്നറിയിപ്പൊന്നും റോഡില്‍ ഇല്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. കാര്‍ക്കള പോലീസ് കേസെടുത്തു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.