Latest News

യുവാവിനെ കാണാതായസംഭവം സി.ബി.ഐ. അന്വേഷിക്കാന്‍ ഉത്തരവ്‌


തലശ്ശരി: മേലൂരിലെ സി.സജിലിനെ(25) കാണാതായസംഭവം സി.ബി.ഐ. അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവായി. അമ്മ ചാലാടന്‍ സൗമിനി അഡ്വ. സി.പി.പീതാംബരന്‍മുഖേന നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി. 

ധര്‍മടം പോലീസ് അന്വേഷണം നടത്തിയെങ്കിലും സജിലിനെ കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്നാണ് ഹൈക്കാടതിയെ സമീപിച്ചത്.അന്വേഷണം സംബന്ധിച്ച് ഹൈക്കോടതി സര്‍ക്കാറിന്റെ വിശദീകരണം തേടിയിരുന്നു. 

യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അതിനാല്‍ അന്വേഷണം അവസാനിപ്പിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

2009 ഒക്ടോബര്‍ 13ന് ഉച്ചയ്ക്ക് വീട്ടില്‍നിന്നിറങ്ങിയ സജില്‍ പിന്നീട് തിരിച്ചെത്തിയില്ല.അന്നുരാത്രി തുടങ്ങിയ അന്വേഷണം ഇപ്പോഴും തുടരുകയാണ്. കാണാതായതിന്റെ അടുത്തദിവസം മൈസൂരിലുള്ളതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.