Latest News

ഉദുമ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്: യു.ഡി.എഫില്‍ ഭിന്നത, ലീഗ് ഒററയ്ക്ക് മത്സരിക്കാനൊരുങ്ങുന്നു


ഉദുമ: ഉദുമ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഭരണ സമിതി തിരഞ്ഞെടുപ്പ് ഡിസംബര്‍ 1 ന് നടക്കാനിരിക്കെ ഉദുമയിലെ യു.ഡി.എഫില്‍ ഭിന്നത രൂക്ഷമായി. മുസ്‌ലിം ലീഗ് കൂടുതല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ ആവശ്യപ്പെട്ടതാണ് ഭിന്നതയ്ക്ക് കാരണമായത്. 

ശനിയാഴ്ച ഉദുമയില്‍ നടന്ന യു.ഡി.എഫ് യോഗം തീരുമാനമാകാതെ പിരിഞ്ഞുതിന് തൊട്ടു പിന്നാലെ പഞ്ചായത്തിലെ മുസ്‌ലിം ലീഗ് നേതാക്കള്‍ രഹസ്യ യോഗം ചേര്‍ന്ന് ഒററയ്ക്ക് മത്സരം നേരിടാന്‍ തയ്യാറെടുപ്പുകള്‍ നടത്താനുളള നിര്‍ദ്ദേശം ശാഖാ കമ്മിററികള്‍ക്ക് നല്‍കിയതായി സൂചനയുണ്ട്.
നിലവില്‍ 9 ഡയറക്ടര്‍മാരാണ് ബാങ്കിനുളളത്. ഇതില്‍ എ ഗ്രൂപ്പിന് 3 ഉം, 3 ഐ ഗ്രൂപ്പിനും, 3 ലീഗിനുമാണ്. കോണ്‍ഗ്രസ്സിലെ അഡ്വ. സി.കെ. ശ്രീധരന്‍ പ്രസിഡണ്ടും, മുസ്‌ലിം ലീഗിലെ കാപ്പില്‍ കെ.ബി.എം ഷെരീഫ് വൈ. പ്രസിഡണ്ടുമാണ്.
പുതിയ ഭരണ സമിതിയില്‍ ഡയറക്ടര്‍മാരുടെ എണ്ണം 11 ആയി ഉയരും. ഇതില്‍ 5 എണ്ണം തങ്ങള്‍ക്ക് വേണമെന്നാണ് ലീഗിന്റെ പ്രധാന ആവശ്യം. കൂടാതെ ഇപ്പോള്‍ കോണ്‍ഗ്രസ്സിന്റെ കൈയ്യിലുളള പ്രസിഡണ്ട് സ്ഥാനം രണ്ടര വര്‍ഷം ലീഗിന് നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. പക്ഷെ ഇതിന് കോണ്‍ഗ്രസ്സ് നേതൃത്വം തയ്യാറാവാത്തതാണ് ലീഗിനെ ചൊടിപ്പിച്ചത്. ശനിയാഴ്ച നടന്ന യു.ഡി.എഫ് യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട് ലീഗ് കോണ്‍സ്രസ്സ് നേതാക്കള്‍ തമ്മില്‍ വക്കേററമുണ്ടാകുകയും തിങ്കളാഴ്ച വൈകുന്നേരത്തിന് മുമ്പ് തീരുമാനമുണ്ടായില്ലെങ്കില്‍ ഒററയ്ക്ക് മത്സരിക്കാന്‍ തയ്യാറാണെന്ന വെല്ലുവിളിയുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ യോഗത്തില്‍ നിന്നും ഇറങ്ങി വന്നത്. 

ലീഗന്റെ ആവശ്യത്തിന് കോണ്‍ഗ്രസ്സിലെ എ ഗ്രൂപ്പ് രഹസ്യ പിന്തുണയുളളതായും സൂചനയുണ്ട്.

ഒരു കാലത്ത് സി.പി.എമ്മിന്റെ ശക്തി കേന്ദ്രമായ ഉദുയില്‍ ലീഗിന്റെ ശക്തമായ പ്രവര്‍ത്തനമാണ് യു.ഡി.എഫിന്റെ നിലനില്‍പ്പിന് തന്നെ കാരണം. മാങ്ങാട്ട് സി.പി.എം പ്രവര്‍ത്തകനായ ബാലകൃഷ്ണനെ തിരുവോണ ദിവസം ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തോടെ പ്രതികൂട്ടിലായ കോണ്‍ഗ്രസ്സിന് പൊതു സമൂഹത്തിന് മുന്നില്‍ മുഖംകെട്ടിരിക്കുകയാണ്. 

ബാലകൃഷ്ണന്റെ വധത്തോടുകൂടി സി.പി.എമ്മിന്റെ പ്രതിരോധം ശക്തമായതോടെ ലീഗിന്റെ പിന്തുണ നഷ്ടമായാല്‍ കോണ്‍ഗ്രസ്സിന് വലിയ ക്ഷീണമുണ്ടാകുമെന്നാണ് ഒരുവിഭാഗം കോണ്‍ഗ്രസ്സുകാര്‍ കണക്കു കൂട്ടുന്നത്. അത് കൊണ്ട് തന്നെ ലീഗിന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.