കുമ്പള: ഉപ്പള മണ്ണംകുഴിയിലെ മുത്തലിബിനെ വെടിവച്ചും വെട്ടിയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കാലിയാ റഫീഖിനെയും മറ്റൊരുപ്രതി ശംസുദ്ദീനേയും മുംബൈയില്‍ വച്ച് കുമ്പള സി.ഐയും സംഘവും കസ്റ്റഡിയിലെടുത്തതായി സൂചന. നിരവധി കേസുകളില്‍ പ്രതിയാണ് കാലിയാ റഫീഖ്.
കഴിഞ്ഞ മാസം 24ന് രാത്രി മണ്ണംകുഴിയില്‍വച്ച് കാറില്‍വീട്ടിലേക്ക് പോകുമ്പോള്‍ മുത്തലിബിനെ വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് വില്‍പന നടത്തിയതായി പ്രതികള്‍ പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരുന്നുണ്ട്. നേരത്തെ ഈ കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, പുതിയ ബസ് സ്റ്റാന്‍ഡിലെ ലോഡ്ജ് മാനേജര്‍ അബ്ദുല്‍ ഖുദ്ദൂസിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കാലിയാ റഫീഖിനെതിരേ കേസെടുത്തു. കഴിഞ്ഞ ദിവസം ഖുദ്ദുസിനെ ഫോണില്‍ വിളിച്ച് ബാങ്ക് അക്കൗണ്ടിലേക്ക് 2000 രൂപ നിക്ഷേപിക്കണമെന്നും ഇല്ലെങ്കില്‍ കൊന്നുകളയുമെന്നും റഫീഖ് ഭീഷണിപ്പെടുത്തിയെന്നാണു പരാതി.

No comments:
Post a Comment