കോഴിക്കോട്: കാസര്‍കോട് ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ കൊലപാതകം സംബന്ധിച്ച സി.ബി.ഐ. അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്നു സുന്നി നേതാക്കള്‍. ഇതിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും എസ്.വൈ.എസ്. സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ ജന. സെക്രട്ടറി മുസ്തഫ മുണ്ടുപാറ, എസ്.വൈ.എസ്. സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, എസ്.കെ.എസ്.എസ്.എഫ്. വര്‍ക്കിങ് സെക്രട്ടറി സത്താര്‍ പന്തലൂര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ചെമ്പരിക്ക കടലില്‍ നിന്ന് മൃതദേഹം കിട്ടിയതുമുതല്‍ തന്നെ ലോക്കല്‍ പോലിസിന്റെ ഭാഗത്തുനിന്നു സംശയകരമായ നീക്കങ്ങളുണ്ടായിരുന്നു. അസ്വാഭാവിക മരണമായിരുന്നിട്ടും വിരലടയാള വിദഗ്ധരുടെയോ ഡോഗ് സ്‌ക്വാഡിന്റെയോ പരിശോധന നടന്നിരുന്നില്ല. ഖാസി താമസിച്ചിരുന്ന മുറി പരിശോധിച്ച ശേഷം പോലിസ് ഉദ്യോഗസ്ഥര്‍ ഒരു കവിതയുടെ പരിഭാഷയിലെ ഒരു വരി എഴുതിയ കടലാസാണ് ആത്ഹത്യാക്കുറിപ്പായി ചൂണ്ടിക്കാട്ടിയത്. ഇതിനു നേതൃത്വം നല്‍കിയ അന്നത്തെ ഡിവൈ. എസ്.പിക്കു സ്ഥാനക്കയറ്റം നല്‍കിയതായും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment