തൃക്കരിപ്പൂര്‍: ആശയത്തെ ആശയം കൊണ്ട് നേരിടണമെന്നും അല്ലാതെ അക്രമം കൊണ്ടല്ല നേരിടേണ്ടതെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ പറഞ്ഞു.
തൃക്കരിപ്പൂര്‍ അല്‍മുജമ്മഉല്‍ ഇസ്്‌ലാമി സ്ഥാപകന്‍ സി ഉസ്താദ് അനുസ്മരണത്തിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അനാവശ്യമായ വിവാദങ്ങള്‍ വ്യാപകമായി പറഞ്ഞുപരത്തുന്നുണ്ട്.അതിനൊന്നും മറുപടി പറയാനോ ഖണ്ഡനം നടത്താനോ എനിക്കോ എന്റെപ്രസ്ഥാനത്തിനോ സമയമില്ല.
ഗുജറാത്തില്‍ നരേന്ദ്രമോഡിയെ കണ്ട് സംസാരിച്ചതിനെ കുറിച്ച് പലരും എന്നോട് ചോദിച്ചിരുന്നു. എനിക്ക് അഞ്ചോളം സ്ഥാപനങ്ങള്‍ ഗുജറാത്തിലുണ്ട്. അവിടത്തേക്ക് പോകുന്ന റോഡുകളെല്ലാംനരേന്ദ്രമോഡിയുടേതാണ്. അതുകൊണ്ട് അതിലൂടെ പോയിക്കൂടാ എന്നുണ്ടോ കാന്തപുരം ചോദിച്ചു.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്നുവരുന്ന പരിപാടിയുടെ സമാപന സമ്മേളനം അല്‍മുജമ്മഉല്‍ ഇസ്്‌ലാമി ഓഡിറ്റോറിയത്തില്‍ സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ് എ കെ അബ്ദുര്‍റഹ്്മാന്‍ മുസ്്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഖവി തങ്ങള്‍ കൊയിലാണ്ടി അധ്യക്ഷതവഹിച്ചു.
ഉദിനൂര്‍ ടി യൂസഫ് മുസ്്‌ല്യാരുടെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ മകന്‍ എ ബി മുസ്തഫ ഹാജി മുജമ്മഉല്‍ ഇസ്്‌ലാമിന് നിര്‍മ്മിച്ചുനല്‍കുന്ന മിനികോണ്‍ഫറന്‍സ് ഹാളിന്റെ ശിലാസ്ഥാപനം കാന്തപുരം നിര്‍വഹിച്ചു.
ദര്‍സ് രംഗത്ത് ആറുപതിറ്റാണ്ട് പിന്നിട്ട ആലിക്കുഞ്ഞി മുസ്ല്യാര്‍ക്ക് സി ഉസ്താദ് സ്മാരക പ്രഥമ അവാര്‍ഡ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി കൈമാറി.
ത്വയ്യിബുല്‍ ബുഖാരി, എ പി അബ്ദുല്ലമുസ്്‌ല്യാര്‍ മാണിക്കോത്ത്, വി പി എം ഫൈസി വില്ല്യാപ്പളളി, ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി, എ പി അബൂബക്കര്‍ മുസ്ല്യാര്‍ പട്ടുവം, അബ്ബാസ് മുസ്ല്യാര്‍ മഞ്ഞനാടി, പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി, എ ബി സുലൈമാന്‍ മാസ്റ്റര്‍, സി സി മുഹമ്മദ് കുഞ്ഞിമാസ്റ്റര്‍, മുഹമ്മദലി ഹാജി, അബ്ദുല്‍ലത്തീഫ് സഅദി, എം ടി അബ്ദുല്‍ ജലീല്‍ സഖാഫി, എം ജാബിര്‍ സഖാഫി സംസാരിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment